ഗുരുഗ്രാം: ഇൻസ്റ്റഗ്രാം റീൽസ് ഇടുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ടെന്നീസ് താരമായ മകളെ പിതാവ് വെടിവച്ച് കൊന്നു. സംസ്ഥാന തല ടെന്നീസ് താരം രാധിക യാദവ് (25) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ് ടുവിലെ വസതിയിലാണ് കൊലപാതകം നടന്നത്. മകൾക്ക് നേരെ പിതാവ് അഞ്ച് റൗണ്ട് വെടിയുതിർത്തതായിട്ടാണ് റിപ്പോർട്ട്.
മൂന്ന് ബുള്ളറ്റുകൾ ഇവരുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാധിക എപ്പോഴും ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടാറുണ്ടായിരുന്നു. ഇതെ ചൊല്ലി പിതാവും മകളും തമ്മിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം രാധിക പങ്കുവച്ച റീൽസിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംസ്ഥാന തല ടെന്നീസ് താരമായിരുന്ന രാധിക നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍റെ പട്ടികയിൽ ഡബിൾസ് ടെന്നീസ് കളിക്കാരിൽ 113-ാം സ്ഥാനത്താണ് രാധിക. പിതാവ് ഉപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: