പാരീസ്: ഖത്തർ ലോകകപ്പിൽ അർജന്‍റീന ജയിച്ചത് റഫറിയുടെ തീരുമാനത്തിലെ പിഴവുകൊണ്ടാണെന്നാരോപിച്ച് ഫ്രഞ്ച് ആരാധകർ. ഇതോടെ അർജന്‍റീന- ഫ്രാൻസ് ഫൈനൽ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് ആരാധകർ ഭീമ ഹർജി നൽകാനുള്ള പുറപ്പാടിലാണ്.
നിലവിൽ രണ്ട് ലക്ഷത്തോളം പേർ ഹർജിയിൽ ഒപ്പിട്ടെന്നാണ് റിപ്പോർട്ട്. മത്സരത്തില്‍ റഫറിയിങിലെ പിഴവുകളാണ് അര്‍ജന്റീനയ്ക്ക് വിജയം ഒരുക്കിയതെന്നാണ് ഫ്രഞ്ച് ആരാധകര്‍ ആരോപിക്കുന്നത്.
ഫൈനലില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ എക്സ്ട്രാ ടൈമിനുശേഷം സ്‌കോറുകള്‍ 3-3ന് സമനിലയിലായപ്പോള്‍ പെനാല്‍റ്റിയില്‍ അര്‍ജന്‍റീന 4-2ന് ഫ്രാന്‍സിനെ തോല്‍പിച്ച് കപ്പ് നേടുകയായിരുന്നു.
ഫ്രാന്‍സ് 4 എവര്‍ ന്‍റെ നേതൃത്വത്തിലാണ് നിവേദനം നല്‍കാന്‍ തയാറെടുപ്പ് നടത്തുന്നത്. ഈ മത്സരം ഒരിക്കലും പെനാല്‍റ്റിയിലേക്ക് പോകില്ലായിരുന്നു. മാത്രമല്ല, അര്‍ജന്‍റീനയുടെ രണ്ടാം ഗോളിന് കൈലിയന്‍ എംബാപ്പെയെ ഫൗള്‍ ചെയ്യുകയും ചെയ്തു എന്നും ഹര്‍ജിയില്‍ പറയുന്നു.
എക്‌സ്ട്രാ ടൈമില്‍ അര്‍ജന്‍റീനയെ മുന്നലെത്തിച്ച ഗോള്‍ നേടിയതും അര്‍ജന്‍റൈന്‍ നായകന്‍ തന്നെയായിരുന്നു. ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്‍റെ ഒരു രക്ഷപ്പെടുത്തലില്‍ നിന്ന് ലഭിച്ച പന്ത് മെസി ഗോള്‍ വര കടത്തുകയായിരുന്നു. താരം ഓഫ്‌സൈഡ് ആയിരിക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നെങ്കിലും വാര്‍ പരിശോധനയില്‍ അല്ലെന്ന് വ്യക്തമായിരുന്നു.
എന്നാൽ ഈ ഗോളിനെ ചൊല്ലി വിവാദം ഉയര്‍ന്നു. ലിയോണല്‍ മെസിയുടെ ആ ഗോള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ചിലര്‍ വാദിക്കുന്നത്. അര്‍ജന്‍റീന നായകന്‍ ഗോളിലേക്ക് ഷോട്ട് എടുക്കുമ്പോള്‍ തന്നെ കുറച്ച് അര്‍ജന്‍റീന താരങ്ങള്‍ സൈഡ് ലൈന്‍ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഇതിനുള്ള വീഡിയോ തെളിവുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഗോള്‍ നേടുമ്പോള്‍ മൈതാനത്ത് അധികമായി ഒരാള്‍ ഉണ്ടായിരുന്നുവെന്ന് ഒരു ഗോള്‍ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാല്‍ ആ ഗോള്‍ അനുവദിക്കരുതെന്നുള്ള ഫിഫ നിയമമാണ് മെസിയുടെ ഗോളിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍, ഇപ്പോള്‍ മത്സരം നിയന്ത്രിച്ച പോളിഷ് റഫറി ഷിമന്‍ മാഴ്‌സിനിയാക്ക് ഈ വിഷയത്തില്‍ മറുടി പറഞ്ഞിരിക്കുകയാണ്. ഷിമന്‍ മാഴ്‌സിനിയാക്ക് എംബാപ്പെ നേടിയ ഒരു ഗോളിന്‍റെ വീഡിയോ കാണിച്ചാണ് ഇതിനു മറുപടി നല്‍കിയത്.
ഫ്രഞ്ചുകാര്‍ എന്തുകൊണ്ട് ഈ ചിത്രം പരാമര്‍ശിക്കുന്നില്ല എന്ന അദ്ദേഹം ചോദിച്ചു. എംബാപ്പെ ഒരു ഗോള്‍ നേടുമ്പോള്‍ ഏഴ് ഫ്രഞ്ച് താരങ്ങള്‍ മൈതാനത്തുണ്ടെന്ന് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എംബാപ്പെ എക്‌സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുമ്പോഴാണ് ഏഴോളം ഫ്രഞ്ച് താരങ്ങള്‍ അധികമായി മൈതാനത്തുണ്ടായിരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
കുമളിയിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് മരണം
കുമളി: ശബരിമലയിൽ നിന്നും മടങ്ങിയ തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏട്ട് മരണം. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള തമിഴ് നാട് അതിത്തിയായ കുമളിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഢുക്കല്‍ ദേശീയ പാതയിലെ പാലത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെന്‍ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാര്‍ വീണത്. ഒരു കുട്ടിയുള്‍പ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തില്‍ ഇടച്ചപ്പോള്‍ വാനത്തിലുണ്ടായിരുന്ന ഏഴു വയസുകാരന്‍ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരന്‍ പുറത്തേക്ക് തെറിച്ചു വീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
ഈ സമയം അതുവഴി വന്ന ഒരു വാഹനം നിര്‍ത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഒപ്പം വിവരം കുമളി പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ കുമള സിഐ ജോബിന്‍ ആന്‍റണിയിടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരം സംഭവം സ്ഥസത്തെത്തി രക്ഷാ പ്രവര്‍ത്തം തുടങ്ങി.
തമിഴ് നാട് പൊലീസും ഫയര്‍ ഫോഴസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ ഉടന്‍ തന്നെ കമ്പത്തുള്ള ആശപത്രിയിലേക്കും അവിടെ നിന്നും തേനി മെഡിക്കല്‍ കോളജിലേക്കുമെത്തിച്ചു. പൈപ്പിനു മുകളില്‍തലകീഴായി മറിഞ്ഞു കിടന്നിരുന്ന വാഹനത്തിനുള്ളില്‍ കുടുങ്ങുക്കിടന്ന മൂന്നു പേരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
ഗുരുതരമായി പരുക്കേറ്റ ഏഴു പേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരിഹരനെയും തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മരിച്ചവര്‍ : തേനി ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55), ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാര്‍ (43) മറ്റ് രണ്ട് പേരുടെ വിവരം ലഭ്യമായിട്ടില്ല.
Post A Comment: