കാൻസസ് സിറ്റി: ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്‍റീന അൾജീരിയക്കെതിരെ ഒരു ഗോളിനു മുന്നിൽ. മത്സരം പകുതി സമയമായപ്പോൾ 17-ാം മിനിറ്റിൽ സൂപ്പർ താരം മെസിയുടെ ഗോളിലാണ് അർജന്‍റീന മുന്നിട്ടു നിൽക്കുന്നത്. ഗ്യാലറികളിൽ നിന്നും ഉയർന്ന മെസി ആരവങ്ങൾക്കിടെ അതിമനോഹരമായ ഗോളായിരുന്നു മെസി നേടിയത്.
മധ്യനിര താരം റോഡ്രിഗോ ഡി പോൾ നൽകിയ അസിസ്റ്റ് സ്വീകരിച്ച മെസി അത് കൃത്യമായി വലയിലെത്തിച്ചു. അഞ്ചാം മിനിറ്റിൽ മെസിയുടെ തന്നെ ഷോട്ട് ഗോൾ വലയിൽ കയറിയെങ്കിലും അത് ഓഫ് സൈഡായിരുന്നതിനാൽ ഗോൾ അനുവദിച്ചില്ല. തന്‍റെ ആറാം ലോകകപ്പാണ് മെസി കളിക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: