പാരീസ്: ഫുട്ബോളിലെ മിശിഹ ഇനി വെള്ളിത്തിരയിലും. അഭിനയത്തിലും ഒരു കൈ നോക്കാനാണ് അർജന്‍റീന നായകന്‍റെ നീക്കം. അര്‍ജന്‍റീനയിലെ ദ പ്രൊട്ടക്റ്റേഴ്‌സ് എന്ന സീരിസിലാണ് നടന്‍ മെസിയെ കാണാനാവുക.
ഫുട്‌ബോള്‍ ഏജന്‍റുമാരുടെ കഥ പറയുന്ന സീരിസില്‍ മെസിയായി തന്നെയാണ് താരം അഭിനയിച്ചിരിക്കുന്നത്. പ്രതിസന്ധിയിലായ ഫുട്‌ബോള്‍ ഏജന്‍റുമാര്‍ക്ക് ഉപദേശമേകുന്ന താരമായാണ് മെസി ചിത്രത്തില്‍ വേഷമിടുന്നത്.
അഞ്ച് മിനിറ്റോളം നീണ്ട് നില്‍ക്കുന്ന രംഗം. പരസ്യ ചിത്രങ്ങളില്‍ എത്താറുണ്ടെങ്കിലും ഇതാദ്യമായണ് ഒരു സീരിസില്‍ മെസി അഭിനയിക്കുന്നത്.
മെസിയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതോടെ ദി പ്രൊട്ടക്ടേഴ്‌സും വന്‍ ഹിറ്റാണ്. ഇതിനിടെ അന്താരാഷ്ട ഫുട്ബോളില്‍ നിന്ന് താല്‍കാലിക ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് മെസി. അമേരിക്കന്‍ ലീഗിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് മെസിയുടെ തീരുമാനം.
Leo Messi en Los Protectores, la serie de Adrián Suar.
Cine. 🇦🇷🚬pic.twitter.com/uJLAyOSVUq
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: