നാഗ്‌പൂർ: ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. 249 റൺസ് വിജയ ലക്ഷ്യം ഇന്ത്യ 38.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ (87) ഇന്നിങ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ (59), അക്സര്‍ പട്ടേല്‍ (52) എന്നിവരും മികച്ച സ്കോർ നേടി.
അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ, രവീന്ദ്ര ജഡേജ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജോസ് ബ്ടലര്‍ (52), ജേക്കബ് ബേതല്‍ (51) എന്നിവരുടെ ഇന്നിങ്സുകൾ മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്.
രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്സ്വാളിന്‍റെ (15) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച്.
പിന്നാലെ രോഹിത്തും മടങ്ങി. ഏഴ് പന്തുകള്‍ നേരിട്ട രോഹിത്, സാകിബ് മെഹ്‌മൂദിന്‍റെ പന്ത് ഫ്ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ എഡ്ജായ പന്തില്‍ മിഡ് ഓണില്‍ ലിയാം ലിവിംഗ്സ്സ്റ്റണിന്‍റെ കൈകളിലേക്ക്. പിന്നീട് ഗില്‍ - ശ്രേയസ് സഖ്യം 94 റണ്‍സ് കൂട്ടിചേര്‍ത്തു. വിരാട് കോലിയുടെ അഭാവത്തില്‍ ഗില്‍ മൂന്നാം നമ്പറിലാണ് കളിച്ചത്. ശ്രേയസ് നാലാം സ്ഥാനത്തും.
Join Our Whats App group
Post A Comment: