ജീവിത ശൈലിയിലെ മാറ്റത്തെ തുടർന്നുണ്ടാകുന്ന അനാരോഗ്യകരമായ അവസ്ഥയാണ് പ്രമേഹം. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നതാണ് പ്രമേഹം.
ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ മറഞ്ഞിരിക്കുന്നതാണ് ഈ അവസ്ഥ. മാറുന്ന ഭക്ഷണ രീതിയും വ്യായാമമില്ലായ്മയും ഉറക്കക്കുറവുമൊക്കെ പ്രമേഹത്തിനു കാരണമാകാറുണ്ട്.
മുമ്പൊക്കെ പ്രായമാവരിൽ മാത്രം കണ്ടുവന്നിരുന്ന പ്രമേഹം ഇപ്പോൾ യുവാക്കളിലും ധാരാളമായി കണ്ടു വരുന്നുണ്ട്. ആദ്യം കാണുന്ന ചില ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് രോഗം ഗുരുതരമാകുന്നതിന് കാരണമാകാറുണ്ട്. പ്രമേഹമുണ്ടെങ്കിൽ ശരീരം തരുന്ന സൂചനകൾ എന്തൊക്കെയാണെന്ന് അറിയാം.
അമിത ദാഹം
രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയിട്ടുണ്ടെങ്കിൽ അമിതമായ ദാഹം അനുഭവപ്പെടാറുണ്ട്. അമിത ദാഹവും വിശപ്പും പ്രമേഹത്തിന്‍റെ സൂചനകളാണ്. ഇത്തരത്തിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയും വേഗം ഡോക്‌ടറെ കാണുകയാണ് വേണ്ടത്.
കൂടെക്കൂടെ മൂത്രം ഒഴിക്കുന്നത്
അസാധാരണമായി ഇടക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത് പഞ്ചാസാരയുടെ അളവ് രക്തത്തിൽ ഉയരുന്നതിന്‍റെ ലക്ഷണമാകാം. ഇതും അവഗണിക്കാതിരിക്കുന്നതാണ് ഉത്തമം.
കാഴ്ച മങ്ങുക
കണ്ണിന് മങ്ങലനുഭവപ്പെടുക, ടിവി കാണുമ്പോഴും മറ്റും മങ്ങിയതായി തോന്നുക, ഇതൊക്കെ പ്രമേഹത്തിന്‍റെ ആദ്യ ലക്ഷണങ്ങളാണ്.
599 only
കൈ കാലുകളിലെ മരവിപ്പ്
രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടി തുടങ്ങിയാൽ കൈകാലുകളിൽ മരവിപ്പ് അനുഭവപ്പെടാം. തുടർച്ചയായി കൈലാകുകൾ മരവിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ ഷുഗർ ലെവൽ പരിശോധിക്കുന്നത് ഉത്തമമാണ്.
മുറിവുകള്‍ പതുക്കെ ഉണങ്ങുക
മുറിവുകള്‍ പതുക്കെ ഉണങ്ങുന്നതും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.
വായ്‌നാറ്റം
പ്രമേഹത്തിന്‍റെ ആദ്യ സൂചനയായും വായ്‌നാറ്റം അനുഭവപ്പെടാം.
പെട്ടെന്ന് ശരീരഭാരം കുറയുക
ശരീരം പെട്ടെന്ന് മെലിയുക, ഭാരം കുറയുക, എന്നിവയും പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്.
അമിത ക്ഷീണവും തളര്‍ച്ചയും
അമിത ക്ഷീണവും തളര്‍ച്ചയും ബലഹീനതയും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.
വരണ്ട ചർമം, ചര്‍മ്മത്തില്‍ കാണുന്ന പാടുകള്‍
വരണ്ട ചര്‍മ്മം, ചര്‍മ്മത്തില്‍ കാണുന്ന ഇരുണ്ട പാടുകള്‍ എന്നിവ ചിലപ്പോള്‍ പ്രമേഹത്തിന്‍റെയാകാം.
ശ്രദ്ധിക്കുക:
ഈ പറഞ്ഞ കാര്യങ്ങളൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണങ്ങൾ ആണ്. ഇവയുണ്ടെന്ന് കരുതി സ്വയം രോഗ നിർണയം നടത്തരുത്. ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.
Join Our Whats App group
Post A Comment: