www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1717) Idukki (1679) Mostreaded (1599) Crime (1337) National (1174) Entertainment (821) Viral (413) world (411) Video (348) Health (195) mollywood (160) Gallery (157) sports (134) Gulf (129) Trending (109) business (91) bollywood (86) Science (80) Food (52) Travel (37) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) editorial (7) home and decor (6) boxoffice (2)

മൂന്ന് പെൺമക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

Share it:



ഇടുക്കി: സ്വന്തം പെൺമക്കളെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്ന പിതാവ് അറസ്റ്റിൽ. ഇടുക്കി രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 19, 17, 16 വയസുകളുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.

സംഭവത്തിൽ 45 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടികളിലൊരാൾ തന്നെ പിതാവ് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തിയത്.

തുടർന്ന് മറ്റു കുട്ടികളെ കൗൺസിലിങ്ങിനു വിധേ‍യമാക്കിയപ്പോഴാണ് ക്രൂരമായ സംഭവം പുറത്തു വരുന്നത്. കുട്ടികളുടെ അമ്മ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. ഇതിനുള്ള മരുന്ന് കഴിച്ച് അമ്മ മയങ്ങി കിടക്കുന്ന തക്കം നോക്കിയാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചിരുന്നത്. 

വിവരം ആരോടെങ്കിലും പറയാതിരിക്കാൻ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികൾ മൊഴി നൽകി. സംഭവത്തിൽ സ്കൂള്‍ അധികൃതർ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടികൾ ചൈൽഡ് ലൈനിൽ പരാതി നൽകി. 

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും. പോക്സോ അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

Share it:

Crime

Post A Comment: