സ്ത്രീകളെയും പുരുഷൻമാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് വിയർപ്പുനാറ്റം. ജോലി സ്ഥലത്തും യാത്രയിലുമൊക്കെ വിയർപ്പ് നാറ്റം വില്ലനാകാറുണ്ട്. വിയർക്കുന്നത് ലജ്ജാകരമായി തോന്നുമെങ്കിലും നമ്മളറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ വിയർപ്പിലുണ്ട്.
വ്യായാമം ചെയ്യുമ്പോൾ കൂടുതൽ വിയർക്കുന്നത് സ്വാഭാവിക വേദന സംഹാരികളായി പ്രവർത്തിക്കുന്ന എൻഡോർഫിനുകൾ ഉൽപ്പാദിപ്പിക്കും. വിയർക്കുന്നതു വഴി നമ്മുടെ ചർമ സുഷിരങ്ങൾ തുറക്കുന്നതിനും അവയിൽ കെട്ടിക്കിടക്കുന്ന അഴുക്കുകളും മെഴുക്കുമയവും പുറത്തേക്ക് നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
ഇത് മനുഷ്യരുടെ ഊഷ്മളമായ ക്ഷേമവും വിശ്രമവും നൽകുന്നതിലൂടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. വിയർക്കുന്നത് ജലദോഷവും മറ്റ് അണുബാധയും തടയാനും സഹായിക്കുന്നുണ്ട്. അമിതമായ ചൂട് അനുഭവപ്പെടാതെ ശരീര താപനില നിയന്ത്രിക്കുന്നതിനും വിയർപ്പ് സഹായിക്കുന്നുണ്ട്. ചർമവും മുടിയും ആരോഗ്യകരമായി നിലനിർത്തുന്നതിനും വിയർപ്പ് സഹായകരമാണ്.
അതേസമയം വിയർപ്പിൽ നിന്നുണ്ടാകുന്ന ദുർഗന്ധം പലപ്പോഴും ഒരു പ്രതിസന്ധിയാണ്. ഇത് മാറുന്നതിന് ചില പൊടിക്കൈകൾ പ്രയോഗിക്കാം. ഒരു കോട്ടൺ പഞ്ഞി എടുത്ത് വിയർപ്പ് കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അൽപം വിനാഗിരി പുരട്ടുന്നത് വിയർപ്പ് നാറ്റം അകറ്റാൻ സഹായകമാണ്.
ചർമത്തിന്‍റെ പി.എച്ച് നില സന്തുലിതമാക്കുന്നതിനും ദുർഗന്ധം ഉണ്ടാക്കുന്ന ബാക്റ്റീരിയകളെ അകറ്റുന്നതിനും വിനാഗിരി സഹായിക്കും. സമാനമാണ് ചെറു നാരങ്ങയും. ചർമ്മത്തിന്‍റെ പിഎച്ച് നില സന്തുലിതമാക്കാൻ ചെറുനാരങ്ങയും സഹായിക്കും. ചെറുനാരങ്ങ രണ്ടായി മുറിച്ച് കക്ഷത്തിൽ പുരട്ടുന്നത് നല്ലതാണ്.
Join Our Whats App group
Post A Comment: