ഇടുക്കി: കേരള സർക്കാരിനെ തന്നെ പ്രതിരോധത്തിലാക്കിയ വിധവാ പെൻഷൻ കുടിശിക സമരത്തിൽ പങ്കാളിയായ അന്ന നിര്യാതയായി. പെൻഷൻ കുടിശിക പൂർണമായി ലഭിക്കുന്നതിന് കാത്തു നിൽക്കാതെയാണ് അന്നയുടെ വിടവാങ്ങൽ.
അടിമാലി പൊളിഞ്ഞപാലം താണിക്കുഴിയിൽ പരേതനായ ഔസേപ്പിന്‍റെ ഭാര്യയാണ് അന്ന (82). വിധവാ പെൻഷൻ കുടിശികയായതിനു പിന്നാലെ അന്നയും മറിയക്കുട്ടിയും നടത്തിയ ഭിക്ഷാടന സമരം വൈറലാകുകയും ദേശീയ ശ്രദ്ധ വരെ നേടുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെ സർക്കാർ കുടിശിക തുക വിതരണം ചെയ്‌തതും വലിയ വാർത്താ പ്രാധാന്യം നേടി.
കഴിഞ്ഞ ഈസ്റ്റർ സമയത്ത് ബൈക്ക് അപകടത്തിൽ അന്നയ്ക്ക് പരുക്കേറ്റിരുന്നു. അന്നയുടെ ഭർത്താവും മൂന്നു മക്കളും മരുമക്കളും ജീവിച്ചിരിപ്പില്ല. കൊച്ചുമകൻ സോജനൊപ്പമാണ് അന്ന ഔസേഫ് താമസിച്ചിരുന്നത്.
വയറുവേദനയെ തുടർന്ന് സ്വകാര്യ ഹോസ്പിറ്റലിൽ രണ്ടുദിവസമായി ചികിത്സയിലിരിക്കെയാണ് മരണം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് അടിമാലി സെന്‍റ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. മക്കൾ: പരേതരായ നയനാച്ചൻ, സൂസൻ, ഗ്രേസി. മരുമക്കൾ: പരേതരായ റാഹേൽ, ശശി, വർഗീസ്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ലിമിറ്റഡ് ഓഫർ...
Post A Comment: