www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കാട്ടാന ആക്രമണം; ഗൃഹനാഥന് പരുക്ക്

Share it:


കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് സാരമായി പരുക്കേറ്റു. കാട്ടിക്കുളം സ്വദേശി മണ്ണുണ്ടി ഉന്നതിയില്‍ ചിന്നനാണ് (50 ) പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.

കാട്ടാന ആക്രമണത്തില്‍ ചിന്നന്‍റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. തോളെല്ലിനും സാരമായ പരുക്കേറ്റിട്ടുണ്ട്. ആദ്യം മാനന്തവാടി ആശുപത്രിയിലെത്തിച്ച ചിന്നനെ, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കഴിഞ്ഞ മൂന്നാഴ്ചയായി കാട്ടിക്കുളം, ചേലൂര്‍ ഭാഗത്ത് കാട്ടാനയിറങ്ങുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. നാട്ടുകാര്‍ കാട്ടാനയെ കാടുകടത്താനുള്ള ശ്രമം നടത്തി വരികയായിരുന്നു. ശബ്ദം കേട്ട് വീട്ടുമുറ്റത്തിറങ്ങിയപ്പോഴാണ്, അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ബാല്യകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നൂറ 

കൊച്ചി: ഏഷ്യാനെറ്റിൽ ആരംഭിച്ച ബിഗ് ബോസ് സീസൺ ഏഴ് ജനപ്രീതി നേടി മുന്നേറുകയാണ്. ഷോയിലെ ലെസ്ബിയൻ കപ്പിൾസായ നൂറയും ആദിലയുമാണ് ശ്രദ്ധേയ താരങ്ങൾ. മലയാളികൾക്ക് സുപരിചിതമല്ലാത്ത ലെസ്ബിയൻ ദമ്പതികളുടെ അനുഭവങ്ങൾ ഇവരിലൂടെ പുറം ലോകം അറിയുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. 

അതേസമയം ബാല്യകാലത്തിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നൂറ. ലൈഫ് ടാസ്ക് ടൈമിലാണ് നൂറ അത് തുറന്നു പറഞ്ഞത്. 

എട്ട് ഒമ്പത് ക്ലാസിൽ പഠിക്കുമ്പോളായിരുന്നു മോശം അനുഭവം ജീവിതത്തിൽ ഉണ്ടായതെന്ന് നൂറ പറയുന്നു. ഞാനും അനിയത്തിയും പതിവായി ട്യൂഷന് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ട്യൂഷന് പോകുന്ന വഴിയിൽ ഒരാൾ കടയിലേക്കുള്ള വഴി ചോദിച്ച് എന്‍റെയടുത്തെത്തി. പാവാടയായിരുന്നു ഞാൻ അന്ന് ധരിച്ചിരുന്നത്. അന്ന് വലിയ ബുദ്ധിയോ വിവരമോ ഉള്ള പ്രായമല്ല. 

ആ പ്രായത്തിലൊക്കെ ഞാനൊരു മണ്ടിയായിരുന്നു. അയാൾ അറബിയിൽ എന്നോട് വഴി ചോദിച്ചു, എനിക്ക് അറബി അറിയില്ലാത്തത് കൊണ്ട് ഞാൻ ഇംഗ്ലീഷിലാണ് മറുപടി നൽകിയത്. അയാളെ സഹായിക്കാൻ വഴി പറഞ്ഞുകൊടുക്കാൻ ഞാൻ അയാൾക്കൊപ്പം പോയി. പക്ഷെ അയാൾ എന്നെ കൊണ്ടുപോയത് അടുത്തുള്ള ബിൽഡിങ്ങിന്‍റെ മുകളിലേക്കാണ്, അവിടെ വെച്ച് അയാൾ കഴുത്തിൽ ക.ത്തി വെച്ചു അങ്ങനെ ഞാൻ അബ്യുസഡ് ആയിട്ടുണ്ട്. 

വലിയ ട്രോമാ തന്നെയായിരുന്നു എന്നാൽ മാതാപിതാക്കളോട് പറയാൻ ഭയമായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ അവരൊക്കെ എന്ത് വിചാരിക്കും എന്ന തോന്നലായിരുന്നു എന്നിൽ ആ സമയം ഉണ്ടായിരുന്നത് എന്ന് നൂറ പറഞ്ഞു . തന്‍റെ പങ്കാളിയോടും അനുജത്തിയോടും മാത്രേ ഞാൻ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളു എന്നാണ് നൂറ പറഞ്ഞത്. 

Share it:

Kerala

Post A Comment: