ഇടുക്കി: ഗർഭിണിയാണെന്ന വിവരം മറച്ചു വച്ച് ഏലത്തോട്ടത്തിൽ ജോലിക്കെത്തിയ പെൺകുട്ടി ഏഴാം മാസം പ്രസവിച്ചു. കുഞ്ഞ് മരിച്ചു. വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നെറ്റിത്തൊഴുവിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് സംഭവം നടന്നത്.
20 ദിവസം മുമ്പാണ് പ്രായപൂർത്തിയാകാത്ത ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയും മറ്റൊരു യുവാവും ഏലത്തോട്ടത്തിൽ ജോലിക്കെത്തിയത്. പെൺകുട്ടി ഗർഭിണിയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. ഏഴാം മാസത്തിലായിരുന്നു പ്രസവം. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്നതും പ്രസവിച്ചതുമൊന്നും മറ്റാരും അറിഞ്ഞില്ല. വൈകിട്ടോടെ കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടപ്പോഴാണ് കുഞ്ഞ് ജനിച്ചവിവരം മറ്റുള്ളവര്‍ അറിഞ്ഞത്.
തുടര്‍ന്ന് പുറ്റടിയിലെ ഗവ. ആശുപത്രിയിലും കട്ടപ്പനയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. മാസംതികയാതെ പ്രസവിച്ചതുമൂലമുള്ള പ്രശ്നങ്ങളാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വണ്ടന്‍മേട് പൊലീസ് പോക്സോ കേസ് എടുത്തിട്ടുണ്ട്. ജാര്‍ഖണ്ഡില്‍വച്ച് വിവാഹം നടന്നതായി വിവരം ലഭിച്ചതിനാല്‍ കേസ് അവിടേയ്ക്ക് കൈമാറാനാണ് തീരുമാനം.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
റഷ്യയുടെ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രദം
മോസ്കോ: ലോകം മുഴുവൻ ഉറ്റു നോക്കുന്ന റഷ്യയുടെ പുതിയ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രാപ്തിയുള്ളതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം റഷ്യൻ ക്യാൻസർ പ്രതിരോധ വാക്‌സിൻ എന്‍ററോമിക്സ് പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്. വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്സോവ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.
കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്സിന്‍ വഴിയൊരുക്കും.
റഷ്യയിലെ നാഷ്ണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്‍ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.
കോവിഡ്-19 വാക്സിനു പിന്നിലെ എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയാണ് എന്‍ററോമിക്സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. കീമോതെറാപ്പിയില്‍ നിന്നും വളരെ വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്‍റെ ദൗത്യം.
ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമര്‍ പോലുള്ളവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ആരോഗ്യമുള്ള ആളുകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായാണ് എന്‍ററോമിക്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
എംആര്‍എന്‍എ ക്യാന്‍സര്‍ വാക്സിനുകള്‍ മറ്റ് വാക്സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.
മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ഡോസുകള്‍ നല്‍കിയാലും വാക്സിന്‍ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Post A Comment: