ന്യൂഡൽഹി: ഭർത്താവിന്‍റെ വീട്ടുകാർ കുളിമുറി ദൃശ്യം പകർത്തിയെന്നും ക്രൂരമായി മർദിച്ചെന്നും ആരോപിച്ച് ഉത്തർപ്രദേശിലെ ഫറൂഖാബാദ് എംപിയുടെ സഹോദരി. മണ്ഡലത്തിലെ ബിജെപി എംപി മുകേഷ് രജ്പുത്തിന്‍റെ സഹോദരി റീന രജ്പുത്താണ് ഭർതൃപിതാവ് ലക്ഷ്മൺസിങ്, ഭർതൃസഹോദരൻമാരായ രാജേഷ്, ഗിരീഷ് എന്നിവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
താൻ കുളിക്കുന്നതിനിടെ ഭർതൃപിതാവും ഭർത്താവിന്‍റെ സഹോദരനും ചേർന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും എതിർത്തപ്പോൾ ഭർതൃപിതാവ് മർദിച്ചെന്നുമാണ് പരാതി. വടികൊണ്ട് അടിച്ചതായും തോക്ക് ചൂണ്ടി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. രാജേഷ് കത്തി ഉപയോഗിച്ച് കൈയിൽ പരുക്കേൽപ്പിച്ചു. ഗിരീഷ് കമ്പി വടികൊണ്ട് മർദിച്ചെന്നും യുവതി ആരോപിച്ചു.
രണ്ടു പെൺകുട്ടികളായതിനാൽ ഭർതൃവീട്ടുകാർ വർഷഖങ്ങളായി എന്നെ ഉപദ്രവിക്കുകയാണ്. എന്നെ ഒഴിവാക്കാനാണ് അവർ ശ്രമിക്കുന്നത്- അവർ പറഞ്ഞു. റീന രാജ്പുത്തിനെ മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The Sister of Farukabad BJP MP Mukesh Rajput who lives in Kasganj,has accused her in-laws of Assault. A written complaint has been filed by the woman in this matter. pic.twitter.com/EgiIicde6G
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: