ഇടുക്കി: സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നും പച്ച ഏലക്കാ ശരം ഉൾപ്പെടെ വെട്ടി കടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പുറത്തു നിന്നും പൂട്ടിയിട്ട വീട്ടിനുള്ളിലിരുന്ന് ഏലക്കാ അടർത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
ചീന്തലാർ മൂന്നാം ഡിവിഷൻ കമ്പിലയത്തിൽ കണ്ണക്കൻ എം. റെജി (54), ആനപ്പള്ളം പുത്തൻപറമ്പിൽ പി.ആർ. സന്തോഷ് (27), മൂന്നാം ഡിവിഷൻ മൂന്നുമുറി ലയത്തിൽ പ്ലാമൂട്ടിൽ ജിനു വർഗീസ് (35) എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്‌തത്.
മേരികുളം നിരപ്പേൽക്കട പുല്ലാട്ട് റെജിയുടെ മൂന്നാം ഡിവിഷൻ പതാൽ കാട്ടിലെ പാട്ടഭൂമിയിൽ നിന്നാണ് ഇവർ ഏലക്കാ ശരം ഉൾപ്പെടെ അറുത്തെടുത്തത്. മോഷ്ടിച്ച ഏലക്കാ റെജിയുടെ വീട്ടിലെത്തിച്ച പ്രതികൾ വീട് പുറത്ത് നിന്നും പൂട്ടിയിട്ടിട്ട് ഉള്ളിൽ ഏലക്കാ അറുത്തെടുക്കുകയായിരുന്നു.
പൂട്ടിയിട്ട വീടിനുള്ളിൽ ആളനക്കം ശ്രദ്ധയിൽപെട്ട സമീപവാസിയായ പഞ്ചായത്തംഗം എം. എൻ. സന്തോഷ്, ഹോംഗാർഡ് തൊണ്ടിപ്പറമ്പിൽ മോനിച്ചൻ എന്നിവരാണ് വിവരം ഉപ്പുതറ പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതികളെ പിടികൂടുകായിരുന്നു. ഇവരുടെ പക്കൽ നിന്നും 25 കിലോ ഏലക്കായും കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Join Our Whats App group
Post A Comment: