ബംഗളൂരു: അവിവാഹിതയായ കന്ന നടി ഭാവന രാവണ്ണ (Bhavana Ramanna) പ്രസവിച്ചു. ഐവിഎഫിലൂടെയാണ് നടി ഗർഭിണിയായത്. നിറവയറുമായി നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റുമായാണ് ഭാവന ആ തീരുമാനം പ്രഖ്യാപിച്ചത്. ഇരട്ടക്കുട്ടികള്‍ എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
എന്നാല്‍, പ്രസവ ശേഷം കുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രമാണ് ബാക്കി. തന്‍റെ നാൽപതാം വയസിലാണ് ഭാവന തീര്‍ത്തും വിചിത്രമായ ഒരു തീരുമാനം കൈക്കൊണ്ടത്. മാസം തികയാതെ ഭാവന കുഞ്ഞുങ്ങളെ പ്രസവിച്ചു എന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഓഗസ്റ്റ് മാസം അവസാന വാരമാണ് ഭാവന പ്രസവിച്ചത്. കുഞ്ഞുങ്ങള്‍ പിറന്നതും വീട്ടില്‍ ഒരേസമയം സന്തോഷവും നൊമ്പരവും നിറഞ്ഞു. ഐവിഎഫിലൂടെ അമ്മയാവാനുള്ള തീരുമാനത്തിന് ഭാവനയുടെ വീട്ടുകാര്‍ പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഗര്‍ഭകാലത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ ഭാവന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
പരിശോധനയില്‍ ഇരട്ട കുട്ടികളില്‍ ഒരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. തുടർന്ന് ഭാവനയെ എട്ടാം മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കുഞ്ഞുങ്ങളെയും മാസം തികയാതെ ഭാവന പ്രസവിക്കുകയായിരുന്നു. കുഞ്ഞുങ്ങളില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെപോയി.
ഗര്‍ഭിണിയായ വിശേഷം ഭാവന ഇന്‍സ്റ്റഗ്രാമില്‍ അപ്ഡേറ്റ് ചെയ്തിരുന്നു എങ്കിലും കുഞ്ഞുങ്ങള്‍ പിറന്ന വിവരം അവര്‍ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുഞ്ഞുങ്ങളില്‍ ഒരാളും അമ്മയും സുഖമായിരിക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഈ വര്‍ഷം ജൂലൈ മാസം നാലാം തീയതിയാണ് ഭാവന ഗര്‍ഭിണിയെന്ന വിവരം പോസ്റ്റ് ചെയ്തത്. നിറവയറുമായി നില്‍ക്കുന്ന ഒരു ചിത്രത്തോടെയാണ് അവര്‍ ഞെട്ടിക്കുന്ന തീരുമാനം അറിയിച്ചത്. അവിവാഹിതയായതിനാല്‍, പല ഡോക്ടര്‍മാരും ഭാവനയെ നിരുത്സാഹപ്പെടുത്തി.
ചിലയിടങ്ങളില്‍ ഫോണ്‍ വിളിച്ചന്വേഷിച്ചപ്പോള്‍ തന്നെ അവര്‍ തുടര്‍ന്ന് സംസാരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ലത്രേ. എന്നാല്‍, വീടിനടുത്തുള്ള ഒരു ക്ലിനിക്കില്‍ ഭാവനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു ഡോക്ടര്‍ ഉണ്ടായി. അവര്‍ക്കും ഭാവന ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിച്ചിരുന്നു. സിംഗിള്‍ വുമണ്‍ എന്ന നിലയില്‍ നിന്നും മാതൃത്വത്തിലേക്ക് കടക്കാന്‍ സാധിക്കും എന്ന് പലര്‍ക്കും ഊര്‍ജം പകരുന്ന തീരുമാനമായി മാറി ഭാവന രാമണ്ണയുടെ പ്രഖ്യാപനം.
Join Our Whats App group
Post A Comment: