ന്യൂഡെൽഹി: വീട്ടിൽ നടന്ന പാർട്ടിക്കിടെ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ ആശിഷ് കപൂർ അറസ്റ്റിൽ. സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും, തുടര്‍ന്ന് സംസ്ഥാനങ്ങളിലുടനീളം കപൂറിന്‍റെ നീക്കങ്ങള്‍ സംഘം നിരീക്ഷിച്ചതായും ഡിസിപി (നോര്‍ത്ത്) രാജ ബന്തിയ പറഞ്ഞു. കപൂര്‍ ആദ്യം ഗോവയിലേക്കും പിന്നീട് പൂനെയിലേക്കും പോയി. അവിടെ വെച്ച് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പാര്‍ട്ടിക്ക് ആതിഥേയത്വം വഹിച്ച കപൂറും മറ്റു രണ്ടുപേരും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി ആദ്യം ആരോപിച്ചത്. അതേസമയം, ഒരു സ്ത്രീ തന്നെ ശാരീരികമായി ആക്രമിച്ചു. പിന്നീട്, തന്നെ ബലാത്സംഗം ചെയ്തത് കപൂര്‍ മാത്രമാണെന്ന് അവര്‍ പറഞ്ഞു. ആദ്യം കൂട്ടബലാത്സംഗമായി രജിസ്റ്റര്‍ ചെയ്ത കേസ് ഇനി ബലാത്സംഗമാക്കി മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും സ്ത്രീ ആരോപിച്ചു. എന്നാല്‍, ഇതുവരെ അത്തരം ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം നടന്ന വീട്ടിലെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതിന് മുമ്പ് കപൂര്‍ പരാതിക്കാരിയുമായി ഇന്‍സ്റ്റഗ്രാമില്‍ ആദ്യം ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് 11ന് കപൂര്‍, അദ്ദേഹത്തിന്‍റെ സുഹൃത്ത്, സുഹൃത്തിന്‍റെ ഭാര്യ, മറ്റു രണ്ട് പുരുഷന്മാര്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. ഓഗസ്റ്റ് 18ന് പരാതിക്കാരി തന്‍റെ മൊഴി പുതുക്കി, കപൂറും സുഹൃത്തും തന്നെ ബലാത്സംഗം ചെയ്തതായും സ്ത്രീ തന്നെ ആക്രമിച്ചതായും ആരോപിച്ചു.
ഓഗസ്റ്റ് 21ന് കപൂറിന്‍റെ സുഹൃത്തും ഭാര്യയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചു, അത് അനുവദിച്ചു. പരാതിക്കാരി വാദം കേള്‍ക്കുന്നതിനിടയില്‍ സന്നിഹിതയായിരുന്നു, പക്ഷേ സുഹൃത്തിന്‍റെ പേര് അവരുടെ മൊഴികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പാര്‍ട്ടിക്കിടെ കപൂറും സ്ത്രീയും ഒരുമിച്ച് വാഷ്റൂമില്‍ പ്രവേശിച്ചുവെന്നും കുറച്ചു സമയത്തേക്ക് അവര്‍ പുറത്തുവന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി വിവരണങ്ങളും സ്ഥിരീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
Join Our Whats App group
Post A Comment: