പത്തനംതിട്ട: നഗരത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ 11 പേർക്ക് പരുക്ക്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റതായിട്ടാണ് വിവരം. മറ്റുള്ളവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്രാട ദിവസം ഉച്ചയോടെയാണ് സംഭവം.
ഓമല്ലൂര്‍ പുത്തന്‍പീടിക, സന്തോഷ് ജംക്ഷന്‍, കോളെജ് ജംക്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നവരെയാണ് നായ ആക്രമിച്ചത്. കാത്തോലിക്കേറ്റ് കോളെജ് ജംക്ഷനിൽവച്ചാണ് തന്നെ നായ ആക്രമിച്ചതെന്ന് പരുക്കേറ്റ ഏബല്‍ പറഞ്ഞു.
പട്ടി വരുന്നത് കണ്ട് മാറിയിട്ടും ഓടി വന്ന് കടിച്ചു. കൈ കുടഞ്ഞത് കൊണ്ടാണ് രക്ഷപ്പെട്ടത്. പെട്ടന്ന് ഒരു ഓട്ടോ വന്നതിനാല്‍ അതില്‍ കയറി രക്ഷപ്പെട്ടെന്ന് ഏബല്‍ പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ബാല്യകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നൂറ
കൊച്ചി: ഏഷ്യാനെറ്റിൽ ആരംഭിച്ച ബിഗ് ബോസ് സീസൺ ഏഴ് ജനപ്രീതി നേടി മുന്നേറുകയാണ്. ഷോയിലെ ലെസ്ബിയൻ കപ്പിൾസായ നൂറയും ആദിലയുമാണ് ശ്രദ്ധേയ താരങ്ങൾ. മലയാളികൾക്ക് സുപരിചിതമല്ലാത്ത ലെസ്ബിയൻ ദമ്പതികളുടെ അനുഭവങ്ങൾ ഇവരിലൂടെ പുറം ലോകം അറിയുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്.
അതേസമയം ബാല്യകാലത്തിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നൂറ. ലൈഫ് ടാസ്ക് ടൈമിലാണ് നൂറ അത് തുറന്നു പറഞ്ഞത്.
എട്ട് ഒമ്പത് ക്ലാസിൽ പഠിക്കുമ്പോളായിരുന്നു മോശം അനുഭവം ജീവിതത്തിൽ ഉണ്ടായതെന്ന് നൂറ പറയുന്നു. ഞാനും അനിയത്തിയും പതിവായി ട്യൂഷന് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ട്യൂഷന് പോകുന്ന വഴിയിൽ ഒരാൾ കടയിലേക്കുള്ള വഴി ചോദിച്ച് എന്‍റെയടുത്തെത്തി. പാവാടയായിരുന്നു ഞാൻ അന്ന് ധരിച്ചിരുന്നത്. അന്ന് വലിയ ബുദ്ധിയോ വിവരമോ ഉള്ള പ്രായമല്ല.
ആ പ്രായത്തിലൊക്കെ ഞാനൊരു മണ്ടിയായിരുന്നു. അയാൾ അറബിയിൽ എന്നോട് വഴി ചോദിച്ചു, എനിക്ക് അറബി അറിയില്ലാത്തത് കൊണ്ട് ഞാൻ ഇംഗ്ലീഷിലാണ് മറുപടി നൽകിയത്. അയാളെ സഹായിക്കാൻ വഴി പറഞ്ഞുകൊടുക്കാൻ ഞാൻ അയാൾക്കൊപ്പം പോയി. പക്ഷെ അയാൾ എന്നെ കൊണ്ടുപോയത് അടുത്തുള്ള ബിൽഡിങ്ങിന്‍റെ മുകളിലേക്കാണ്, അവിടെ വെച്ച് അയാൾ കഴുത്തിൽ ക.ത്തി വെച്ചു അങ്ങനെ ഞാൻ അബ്യുസഡ് ആയിട്ടുണ്ട്.
വലിയ ട്രോമാ തന്നെയായിരുന്നു എന്നാൽ മാതാപിതാക്കളോട് പറയാൻ ഭയമായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ അവരൊക്കെ എന്ത് വിചാരിക്കും എന്ന തോന്നലായിരുന്നു എന്നിൽ ആ സമയം ഉണ്ടായിരുന്നത് എന്ന് നൂറ പറഞ്ഞു . തന്‍റെ പങ്കാളിയോടും അനുജത്തിയോടും മാത്രേ ഞാൻ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളു എന്നാണ് നൂറ പറഞ്ഞത്.
Post A Comment: