ഇടുക്കി: പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെ പാമ്പു കടിയേറ്റയാൾ മരിച്ചു. ഇടുക്കി ബൈസൺവാലി സൊസൈറ്റിമേട് പുതുപ്പറമ്പിൽ വിനു (45)വാണ് മരിച്ചത്. വ്യാഴാഴ്ച്ച പറമ്പിൽ ജോലി ചെയ്യുന്നതിനിടെ എന്തോ കടിച്ചതായി തോന്നിയിരുന്നു.
തുടർന്ന് ആശുപത്രിയിലേക്ക് പോയെങ്കിലും കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ചികിത്സയിലിരിക്കെ അടിമാലിയിലെ ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ച്ച മരണം സംഭവിക്കുകയായിരുന്നു. വിനീതയാണ് ഭാര്യ. മക്കൾ: ദേവാനന്ദ്, ദേവപ്രിയ. സംസ്കാരം ശനിയാഴ്ച്ച രാവിലെ കോതമംഗലത്തെ വീട്ടുവളപ്പിൽ.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: