www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2009) Idukki (1927) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇടുക്കിയിൽ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Share it:



ഇടുക്കി: അടിമാലിക്ക് സമീപം ഇരുമ്പുപാലത്ത് കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അടിമാലി ആയിരമേക്കർ ഇടത്തിക്കാട്ട് ജ്ഞാനീശ്വരൻ (67) ആണ് മരിച്ചത്. ഇയാൾ പൈങ്ങോട്ടൂരിലാണ് കുറച്ചു കാലമായി താമസിച്ചു വരുന്നത്.

ഇന്ന് രാത്രി എട്ടോടെയാ‍യിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും ജ്ഞാനീശ്വരൻ ഓടിച്ചിരുന്ന സ്കൂട്ടറും തമ്മിൽ പള്ളിപ്പടിക്ക് സമീപത്ത് കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. 

സുഹൃത്തിന്‍റെ മരണാനന്തര ചടങ്ങിന് പങ്കെടുക്കാനെത്തിയ ശേഷം പൈങ്ങോട്ടൂരിലെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ജ്ഞാനീശ്വരൻ അപകടത്തിൽപെടുന്നത്. പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം പിന്നീട്. സുലോചനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light