www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1856) Idukki (1789) Mostreaded (1616) Crime (1411) National (1210) Entertainment (842) world (431) Viral (427) Video (353) Health (205) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

₹599 only

₹599 only
Men's Wonder-13 Sports Running Shoes…

അതൊരു മനുഷ്യനായിരുന്നു

Share it:



ഇടുക്കിയിലെ രാജ് കുമാറിനെ ആരും മറന്നിട്ടുണ്ടാവില്ല. സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ് കുമാർ മരിക്കുന്നത് ദിവസങ്ങളോളം നീണ്ട പൊലീസ് ക്രൂരതകൾക്ക് ശേഷമാണ്. 

രാജ് കുമാർ തട്ടിയെടുത്തെന്ന് കരുതുന്ന പണം കൈക്കലാക്കാൻ വേണ്ടിയാണ് അന്ന് നിഷ്ഠൂരൻമാരായ കാക്കി ധാരികൾ അയാളെ ദിവസങ്ങളോളം അറവു മാടിനോടെന്നപോലെ പെരുമാറിയത്. സിസി ടിവി ദൃശ്യങ്ങളോ, ക്യാമറ ദൃശ്യങ്ങളോ പുറത്തു വരാതിരുന്നതിനാൽ രാജ്കുമാർ നേരിട്ട കൊടിയ പീഡനം പുറം ലോകം കണ്ടില്ല. 

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്നതും സമാനമായ സംഭവമാണ്. ഒരു യുവാവ്... അയാളുടെ രാഷ്ട്രീയം എന്തുമായിക്കോട്ടെ, അയാളെ ക്രൂരമായി കൂട്ടം ചേർന്ന് മർദിക്കുക. കാക്കിയുള്ളതുകൊണ്ടും പൊലീസ് ആയതു കൊണ്ടും തിരിച്ചു തല്ലില്ലെന്ന ഉറപ്പിലല്ലേ ഈ നപുംസകങ്ങളുടെ ക്രൂരത.

വ്യക്തി വിരോധം തീർക്കാൻ കാക്കിയെ മറയാക്കുന്ന ഇത്തരക്കാർക്ക് തണലാകുന്നത് സേനയിലെ ഉന്നതരും അതിനു നേതൃത്വം കൊടുക്കുന്ന സർക്കാരും തന്നെയെന്ന് നിസംശയം പറയാം. 

എതിരാളികൾക്ക് സ്വന്തം കോടതിയിൽ വധ ശിക്ഷ വിധിക്കുന്ന..... സ്വയം ശിക്ഷ നടപ്പാക്കുന്ന...  പ്രവർത്തകരെ കൊലയാളികളാക്കുന്ന... കൊലപാതകം നടത്തിയവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്ന ഒരു പാർട്ടി നാട് ഭരിക്കുമ്പോൾ ആ ഭരണത്തിനു കീഴിലുള്ള പൊലീസ് ഇത് ചെയ്യുന്നതിൽ എന്ത് അത്ഭുതം. 

എതിർ ശബ്ദം ഉയർത്തുന്നവരെ, അത് മാധ്യമങ്ങളാണെങ്കിലും വ്യക്തികൾ ആണെങ്കിലും ഇല്ലായ്മ ചെയ്യുക എന്ന ആശയമാണ് ഇവർ വച്ചു പുലർത്തുന്നത്. കഴിഞ്ഞ ദിവസം യുടൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ നടന്നതും സമാനമായ ഒന്ന് തന്നെയാണ്. 

ഷാജൻ ആരെയും തല്ലാനോ, കൊല്ലാനോ, ആക്രമിക്കാനോ ശ്രമിച്ചിട്ടില്ല. അയാൾ പോരാടിയത് ആശയങ്ങൾ കൊണ്ടാണ്. അതിൽ എതിർപ്പുണ്ടെങ്കിൽ ആശയങ്ങൾ കൊണ്ടോ, നിയമം കൊണ്ടോ നേരിടാമെന്നിരിക്കെ അയാളെ ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുന്നതാണ് കേരളം കാണേണ്ടി വന്നത്. 

ഇവിടെ കുന്നംകുളം സ്റ്റേഷനിലും നടന്നത് സമാനമായ സംഭവം തന്നെ. ചോദ്യം ചെയ്‌തയാളെ ഇല്ലായ്മ ചെയ്യുക. അയാൾ ഇനി ചോദ്യം ചെയ്യരുതെന്ന അജണ്ട. ക്രൂരമായ ഒരു സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിട്ടും ഇടത് സൈബർ കേന്ദ്രങ്ങളോ നേതാക്കളോ, ഇതിൽ പ്രതികരിക്കുന്നില്ലെന്നതാണ് ഈ സംഘടനയുടെ അപചയത്തെ സൂചിപ്പിക്കുന്നത്. 

വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയോ, ഭരണ തലപ്പത്തുള്ള മന്ത്രിമാരോ പോലും ഈ ക്രുരതയെ എതിർത്ത് സംസാരിക്കുന്നില്ല. മർദനം ഏറ്റത് എതിർ പാർട്ടിക്കാരനല്ലേ... അപ്പോൾ അതിൽ എന്താണ് തെറ്റെന്ന് ചിന്തിക്കുന്ന ഒരു സമൂഹം. 

തെറ്റിനെ തെറ്റെന്ന് വിളിക്കാൻ ആർജവമുള്ളവർ ഇന്ന് ആ പ്രസ്ഥാനത്തിലില്ല. ഒരു രാജാവും രാജാവിന്‍റെ സ്തുതി പാടകൻമാരും മാത്രം അടങ്ങുന്ന ഒരു പ്രസ്ഥാനം. അക്രമണത്തിനും അനീതിക്കും കൂട്ടു നിൽക്കുന്ന അണികൾ. 

എന്നിട്ട് എന്തോ വലിയ കാര്യം ചെയ്‌തെന്ന് വരുത്തി തീർക്കാനുള്ള ശ്രമം. എതിർക്കുന്നവർ അത് വ്യക്തികളാണെങ്കിലും മാധ്യമങ്ങളാണെങ്കിലും പ്രസ്ഥാനങ്ങളാണെങ്കിലും ഇല്ലായ്‌മ ചെയ്യാനുള്ള ആഹ്വാനം. ഈ പ്രസ്ഥാനം നേതൃത്വം നൽകുന്ന നാട്ടിൽ ഇതല്ല... ഇതിനപ്പുറവും സംഭവിക്കാം. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

editorial

Post A Comment: