www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇ‍യർഫോൺ ബുക്ക് ചെയ്‌തതിന് വഴക്ക്; 17കാരൻ ആത്മഹത്യ ചെയ്തു

Share it:

ന്യൂഡെൽഹി: ഇയർഫോൺ ബുക്ക് ചെയ്തതിനു വഴക്ക് പറഞ്ഞതിനെ തുടർന്ന് 17 കാരൻ തൂങ്ങി മരിച്ചു. സൗത്ത് വെസ്റ്റ് ഡെൽഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. കുട്ടിക്ക് അടുത്തിടെയാണ് പതിനൊന്നാം ക്ലാസ്സിൽ പ്രവേശനം ലഭിച്ചത്. ബുധനാഴ്‌ച രാത്രിയോടെയാണ് 17 കാരനെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു.

പോസ്‌റ്റുമോർട്ടം നടത്തി ആശുപത്രി അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മരണത്തിനു തൊട്ടുമുൻപ് കുട്ടി എഴുതിയ "അമ്മേ അച്ഛാ മാപ്പു ..." എന്ന് തുടങ്ങുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. എന്നാൽ എന്തിനു ആത്മഹത്യാ ചെയ്യുന്നുവെന്നതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല.

ഒരു ഇയർ ഫോൺ ബുക്ക് ചെയ്‌തതിന്‌ കുട്ടിയെ പിതാവ് വഴക്ക് പറഞ്ഞിരുന്നുവെന്നു അന്വേഷണത്തിനിടെ മനസിലാക്കിയതായി പൊലീസ് വ്യക്തമാക്കി. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാ ചെയ്‌ത 17 കാരന് രണ്ടു സഹോദരിമാരുണ്ട്. പിതാവ് ദില്ലിയിലെ കേശവ് മഹാവിദ്യാലയത്തിൽ പ്യൂൺ ആണ്.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: