www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വർണത്തിനും ഇന്ധനത്തിനും വിലകൂടും; കേന്ദ്ര ബജറ്റിൽ സാധാരണക്കാരന് നിരാശ

Share it:

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിൽ സെസ് രണ്ടു രൂപ കൂടുന്ന സാഹചര്യത്തിൽ  പെട്രൊൾ ഡീസൽ വില ഉയരാൻ സാധ്യത. ഒരു ലിറ്ററിനുള്ള സെസും തീരുവയും രണ്ട് രൂപ കൂട്ടുമെന്നാണ് കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. 

അതേസമയം, ഇടത്തരക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദായനികുതി ഇളവുകൾ ഇത്തവണ ഉണ്ടായില്ല. നേരത്തേ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടക്കാല കേന്ദ്രധനമന്ത്രിയായിരുന്ന പിയൂഷ് ഗോയൽ പ്രഖ്യാപിച്ച അതേ സ്ലാബിൽ തന്നെ ആദായനികുതി ഇളവ് തുടരും. അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതി അടയ്ക്കേണ്ടതില്ല. മറ്റുള്ളവർക്ക് ആദായനികുതി നൽകണം.

അതേസമയം, സ്വ‍ർണവിലയും ഉയരാനാണ് സാധ്യത. പത്ത് ശതമാനത്തിൽ നിന്ന് സ്വർണത്തിന്‍റെ ഇറക്കു മതി തീരുവ 12.5 ശതമാനമാക്കി കൂട്ടി. സ്വർണവ്യാപാരികൾക്കും ഈ നീക്കം തിരിച്ചടിയാണ്. 
അതേസമയം, ആദായനികുതി അടയ്ക്കുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ നടപടികളും ബജറ്റിൽ പ്രഖ്യാപിച്ചു. നികുതി അടയ്ക്കാന്‍ പാന്‍കാര്‍ഡ് ഇനി നിര്‍ബന്ധമല്ലെന്നാണ് പുതിയ പ്രഖ്യാപനം. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി അടയ്ക്കാം. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: