www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡോക്‌ടർമാരുടെ രാജ്യ വ്യാപക പണിമുടക്ക് നാളെ; ആതുര സേവന രംഗം നിശ്ചലമാകും

Share it:

ന്യൂഡെൽഹി: ഡോക്‌ടർമാർ രാജ്യ വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതോടെ നാളെ രാജ്യത്ത് ആതുര സേവന രംഗം നിശ്ചലമാകും. ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെന്‍റിൽ പാസാക്കിയതിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടാണ് 24 മണിക്കൂർ പണിമുടക്ക് സമരം. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം സമരത്തിൽ നിന്നും ഒഴിവാക്കും. എന്നാൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചതോടെ ആതുര സേവന രംഗം 24 മണിക്കൂർ നിശ്ചലമാകുമെന്ന് ഉറപ്പായി. 


ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് അവസാനവർഷ ദേശീയ പരീക്ഷയ്ക്ക് ശുപാർശയുള്ള മെഡിക്കൽ കമ്മീഷൻ ബിൽ ഇന്നലെ ലോക്സഭയില്‍ പാസാക്കിയിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അമ്പത് ശതമാനം സീറ്റുകളിലെ ഫീസിന്‍റെ മാനദണ്ഡം, കേന്ദ്രസർക്കാർ നിശ്ചയിക്കുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും എന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതേ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം. 

ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകും. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും. പകരം മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷനു കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും തുടങ്ങിയ നീളുന്നതാണ് ദേശീയ മെജിക്കൽ കമ്മിഷൻ ബില്ലിലെ വ്യവസ്ഥകൾ. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: