www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1432) National (1221) Entertainment (845) world (438) Viral (436) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

തണ്ണീർ മത്തൻ പോലെ നിസാരനല്ല നായകൻ; മാത്യുവിന്‍റെ ഹിറ്റ് ലിസ്റ്റിൽ വേൾഡ് റെക്കോർഡും

Share it:

കൊച്ചി: ചുവന്നു തുടുത്ത ഒരു തണ്ണിമത്തൻ പോലെ രുചികരമായ ഒരു അനുഭവമാകുകയാണ് "തണ്ണീർ മത്തൻ ദിനങ്ങൾ' എന്ന കൗമാര പ്രണയ ചിത്രം. ഓരോ മലയാളിയുടെയും കൗമാര കാലത്തിലേക്കുള്ള ഒരു യാത്ര കൂടിയാണ് ചിത്രം. റിലിസായി ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ജെയ്സണും കീർത്തിയും കേരളം കീഴടക്കി. കുമ്പളങ്ങി നൈറ്റ്സ് എന്ന ഫഹദ്ഫാസിൽ ചിത്രത്തിലൂടെ ശ്രദ്ധേയനായ മാത്യു തോമസും, ഉദാഹരണം സുജാതയെന്ന മഞ്ചുവാര്യർ ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജനുമാണ് ജെയ്സൺ-കീർത്തി ജോഡികളായി ബിഗ് സ്ക്രീനിലെത്തിയത്. 

വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ള പ്രമുഖ നിര ചിത്രത്തിലുണ്ടെങ്കിലും കൈയടി നേടിയത് ജെയ്സനും കീർത്തിയും തന്നെ. അതേസമയം ജെയ്സൻ അത്ര നിസാരക്കാരനല്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മൂന്ന് ലോക റെക്കോർഡുകളും നാല് ദേശീയ റെക്കോർഡും നേടിയ കൊച്ചു മിടുക്കനാണ് ജെയ്സന്‍റെ വേഷത്തിലെത്തിയ മാത്യു തോമസ്. എറണാകുളം ഗ്രിഗോറിയൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മാത്യു തോമസ്.

Also Read: മുടി മുറിച്ച് വ്യത്യസ്ത ഗെറ്റപ്പിൽ ലെന

അഭിനയത്തിലേക്കുള്ള മാത്യുവിന്‍റെ ആദ്യ ചുവട് ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. അക്കാലത്ത് സ്കൂളിൽ അവതരിപ്പിച്ച ഒരു നാടകത്തിൽ സ്വാമിയെന്ന കഥാപാത്രം ചെയ്തുകൊണ്ടാണ് മാത്യു അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു ആദ്യ സിനിമ. 


ഇതിനിടെയാണ് റെക്കോർഡുകളും മാത്യുവിനെ തേടിയെത്തുന്നത്. പ്രമുഖ കോറിയോഗ്രാഫറായ ഇംതിയാസ് അബൂബക്കർ അണിയിച്ചൊരുക്കിയ റിദം ഓഫ് വൺ കെ വൺ ഹാൻഡ്സ് എന്ന വിരൽ നൃത്തത്തിലൂടെയാണ് മാത്യു ഇത്രയധികം റെക്കോർഡുകൾ നേടുന്നത്. ആയിരത്തൊന്ന് കൈകൾ കൊണ്ടാണ് ഇംതിയാസ് അബൂബക്കർ 2017ൽ റിദം ഓഫ് വൺ കെ വൺ ഹാൻൻഡ്സ് എന്ന വിരൽ നൃത്തം അണിയിച്ചൊരുക്കുന്നത്. അതിൽ രണ്ടു കൈകൾ മാത്യുവിന്‍റേതായിരുന്നു. വിരൽ നൃത്തത്തിന് മൂന്ന് ലോക റെക്കോർഡുകളും നാല് ദേശീയ റെക്കോർഡുകളും ലഭിക്കുകയും ചെയ്തു. ഫിംഗർഡാൻസ് ആദ്യമായി സിനിമയിൽ കൊണ്ടുവന്നത് ഇംതിയാസ് അബൂബക്കറായിരുന്നു.



ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

review

Post A Comment: