www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാത്തിരിപ്പിനു വിരാമം; ഹെൽമെയ്റ്റ് നാലാം ഭാഗം പുറത്തിറങ്ങി

Share it:

കൊച്ചി: "ആസ്വദിക്കാനുള്ള മനസുണ്ടെങ്കില്‍ ജീവിതത്തില്‍ ഏറ്റവും സ്വാദേറിയ അനുഭവം ഒറ്റപ്പെടലാണ്'... അലക്സ് മാപ്പിള പറയുന്ന ഈ ഒരൊറ്റ ഡയലോഗ് മതി പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതയല്ലെന്ന് മനസിലാകാന്‍. കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് ഹെല്‍മെയ്റ്റിന്‍റെ നാലാം ഭാഗം പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകന്‍ ഷാജി കൈലാസും മലയാളത്തെ ദേശീയ പുരസ്‌കാര നിറവിലെത്തിച്ച ജിയോ ബേബിയും ചേര്‍ന്നാണ് ഹെല്‍മെയ്റ്റ് റിലീസ് ചെയ്തത്. 

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടന്‍ ഷാജു ശ്രീധറാണ് ഹെല്‍മെയ്റ്റിന്‍റെ നാലും അഞ്ചും ചാപ്റ്ററുകളില്‍ പ്രധാന വേഷം ചെയ്യുന്നത്. മലയാള സിനിമകളിലൂടെയും സീരിയലിലൂടെയും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് ഷാജു. അലക്സ് മാപ്പിള എന്ന ശക്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ ഷാജു എത്തുന്നത്. 25 വര്‍ഷമായി കലാരംഗത്ത് തുടരുന്ന ഷാജുവിന്‍റെ ശക്തമായ തിരിച്ചുവരവാണ് ഹെല്‍മെയ്റ്റിലെ കഥാപാത്രമെന്നാണ് പ്രേക്ഷക പ്രതികരണം. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍മീഡിയയില്‍ ഷാജുവിന്‍റെ പുതിയ ഗെറ്റപ്പും ഡയലോഗുകളും ഏറെ ശ്രദ്ധനേടിയിരുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ഗണത്തില്‍പ്പെടുന്ന ചിത്രം നവാഗതരായ നിജയ്ഘോഷ് തിരക്കഥ എഴുതി മഹേഷ് പി നായരാണ് സംവിധാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബറിലാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ ഹെല്‍മെയ്റ്റിന്‍റെ ഭാഗങ്ങള്‍ യൂട്യൂബിലടക്കം ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. 

ഷാജുവിനെ കൂടാതെ അജയ് നമ്പ്യാരെന്ന കഥാപാത്രത്തെ പ്രവാസിയായ ജോബന്‍ ജേക്കബ് അവതരിപ്പിക്കുന്നു. ഇവര്‍ക്ക് പുറമെ നിധിന്‍ സൈനുദ്ധീന്‍, കബീര്‍, രമ്യ, തുടങ്ങിയവരും ചിത്രത്തില്‍ വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്നുണ്ട്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ ചത്രം ഒരു കൊലപാതകിയുടെ കഥയാണ് പറയുന്നത്. മലയാളി പ്രേക്ഷകര്‍ ഇന്നുവരെ കണ്ടതില്‍ വച്ച് മുഴുനീള ത്രില്ലര്‍ സ്വഭാവവും സസ്പെന്‍സുമുള്ള വെബ്സീരീസ് ഗണത്തിലാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഹെല്‍മെയ്റ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത കഥ പറച്ചില്‍ രീതിയാണ് വെബ് സീരീസുകള്‍. ചെറിയ കഥയെ ചുരുങ്ങിയ സമയത്തിലൊതുക്കാതെ ഓരോ എപ്പിസോഡുകളാക്കി അവതരിപ്പിക്കുന്ന രീതി അന്യഭാഷകളില്‍ ഉള്‍പ്പെടെ കണ്ട് ശീലിച്ച മലയാളികള്‍ക്കിടയിലാണ് ഹെല്‍മെയ്റ്റ് ശ്രദ്ധ നേടുന്നത്. 


ബിഗ് ബജറ്റില്‍ മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു വെബ്സീരീസ് പുറത്തിറങ്ങുന്നത്. ഹെല്‍മെയ്റ്റില്‍ ഏറെ ശ്രദ്ധേയമായ ചിത്രത്തിന്റെ ടൈറ്റില്‍ ആനിമേഷന്‍ ചെയ്തിരിക്കുന്നത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവായ ഷൈജില്‍ പിവിയാണ്. ഛായാഗ്രഹണവും എഡിറ്റിംഗും മുഹമ്മദ് സഹല്‍ ക്യാമറ ചെയ്തിരിക്കുന്നത് ജിതിന്‍ ജോസഫ്, പശ്ചാത്തല സംഗീതം രതീഷ് റോയി അസിസ്റ്റന്റെ ഡയറക്ടര്‍മാര്‍ ക്ലിന്റ് ഷാജു, നിധിന്‍ സൈനുദ്ധീന്‍. ഡ്രീം സിനിമാസിന്റെ ബാനറില്‍ ദേവദത്ത് പി നായരാണ് ഹെല്‍മെയ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മുന്‍ ചാപ്റ്ററുകള്‍ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശംസ നേടിയിരുന്നു. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

Entertainment

review

Post A Comment: