www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1909) Idukki (1844) Mostreaded (1617) Crime (1455) National (1230) Entertainment (849) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഡാറ്റ സയന്‍സ് പഠിക്കാന്‍ അവസരം

Share it:

തൃശൂര്‍: കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ ഐസിറ്റി അക്കാദമി നടത്തുന്ന ഡാറ്റാ സയന്‍സ് കോഴ്‌സിന്‍റെ പുതിയ ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവുമുള്ള  വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17. പുതിയ ബാച്ചില്‍ 25 പേര്‍ക്കാണ് പ്രവേശനം.  രണ്ട് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. ക്ലാസുകള്‍ ഓഗസ്റ്റ് 28ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്-8078102119. 


എന്താണ് ഡാറ്റാ സയന്‍സ്

ഒന്നിലധികം സ്രോതസുകളില്‍ നിന്ന് ഒരേ സമയം വിവരങ്ങള്‍ ശേഖരിച്ച് അവ വിശകലനം ചെയ്ത് ട്രെന്‍ഡുകളും പാറ്റേണുകളും ദൃശ്യവത്കരിച്ച് ഫലപ്രദമായ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയാണ് ഡാറ്റാ സയന്‍സ്.

 ഐസിറ്റി അക്കാദമി

കേരളത്തിലെ യുവാക്കള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും ഈ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി ആരംഭിച്ച സ്ഥാപനമാണ് ഐസിറ്റി അക്കാദമി ഓഫ് കേരള. 

പൊതു- സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഐസിടി അക്കാദമി രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തമുള്ള ഐസിടിക്ക് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെയും പിന്തുണയുണ്ട്. പിപിപി മോഡലില്‍ രൂപീകരിച്ചിരിക്കുന്നതിനാല്‍ ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന രീതിയിലാണ് ഇവിടുത്തെ സിലബസ് ക്രമീകരിച്ചിരിക്കുന്നത്. റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍, ഡാറ്റാ സയന്‍സ്,ബ്ലോക് ചെയിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മൊബിലിറ്റി സോലൂഷന്‍ യൂസിങ്ങ് ആന്‍ഡ്രോയിഡ്,റിസേര്‍ട്ട് മെതഡോളജി,ഭവിഷ്യ സ്റ്റുഡന്റ് ഓറിയന്‍റേഷന്‍ പ്രോഗ്രാം, മെറ്റാമോര്‍ഫോസിസ് സ്‌കില്‍ ഓഗ്മെന്‍റേഷന്‍ പ്രോഗ്രാം, മൂഡിള്‍ തുടങ്ങിയവയാണ് ഐസിറ്റിയിലെ മറ്റു പ്രധാന കോഴ്‌സുകള്‍.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Science

Post A Comment: