ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവത്തിൽ അമ്മയും ആൺ സുഹൃത്തും കസ്റ്റഡിയിൽ. കുട്ടിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയെന്ന വിവരമാണ് പുറത്തു വരുന്നത്.
കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ഒരു കൂട്ടര്‍ക്ക് വിറ്റുവെന്നാണ് യുവതി ആദ്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് യുവതിയെയും സുഹൃത്തിനെയും ചേര്‍ത്തല പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ പോയപ്പോള്‍ കൂടെ നിന്നത് ആണ്‍ സുഹൃത്തായിരുന്നു. ബന്ധുക്കളോ മറ്റാരും കൂടെയുണ്ടായിരുന്നില്ല.
പള്ളിപ്പുറം സ്വദേശിനിയായ യുവതി ഡിസംബര്‍ 25 നാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മിറ്റായത്. 26 ന് പ്രസവിച്ചു. 31 ന് ആശുപത്രിയില്‍ നിന്നും വിട്ട ഇവര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് ഉണ്ടായിരുന്നില്ല.
പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ കാണിക്കാന്‍ യുവതി തയ്യാറായില്ല. തുടര്‍ന്ന് വാര്‍ഡ് മെമ്പറെ ആശാവര്‍ക്കര്‍ വിവരം അറിയിച്ചു. വാര്‍ഡ് മെമ്പര്‍ ഷില്‍ജ അറിയിച്ചതനുസരിച്ച് പൊലീസും അന്വേഷണം നടത്തി. കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് സ്ത്രീ പൊലീസിനോടും ആദ്യം പറഞ്ഞത്. ശനിയാഴ്ചയാണ് യുവതി പ്രസവിച്ചത്. ഇവര്‍ക്ക് വെറെ രണ്ടു കുട്ടികളുണ്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിലേക്ക് സൂചന നീളുന്നത്. കുട്ടിയെ കൊലപ്പെടുത്തി മറവു ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണം തുടരുകയാണ്.
Join Our Whats App group
Post A Comment: