ബെഗുസറായ്: വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം യുവതിയെ ബലാത്സംഗം ചെയ്‌തു. ബീഹാറിലെ ബെഗുസറായ് ജില്ലയിലാണ് സംഭവം നടന്നത്. ജൂണ്‍ 11ന് രാത്രി ചകിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. രാത്രി ഏകദേശം 11.30 ഓടെ ശുചിമുറിയില്‍ പോകാനായി പുറത്തിറങ്ങിയ സമയത്താണ് പ്രതികള്‍ വീട്ടില്‍ കയറിയതെന്ന് അതിജീവിത ആരോപിച്ചു.
ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട ശേഷം, തിരികെ എത്തിയ തന്നെ വായ് മൂടിക്കെട്ടി വീട്ടില്‍ നിന്ന് അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയതായും അവര്‍ പറഞ്ഞു. തന്നെ പ്രതികള്‍ ബലാത്സംഗം ചെയ്യുകയും സഹായത്തിനായി നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തതായി സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.
അക്രമികള്‍ ബ്ലേഡ് ഉപയോഗിച്ച് തന്നെ പരിക്കേൽപിച്ചതായും ഇതുമൂലം നെഞ്ചിലും തുടയിലും പരുക്കേറ്റതായും അവര്‍ ആരോപിച്ചു. യുവതിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. വൈദ്യപരിശോധനയില്‍ വെടിയുണ്ടയും കല്ലും മരക്കഷണവും കണ്ടെത്തിയതായി ആരോപണമുണ്ട്. ആരോഗ്യനിലയില്‍ പുരോഗതിയില്ലാതിരുന്നതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി വീണ്ടും ആശുപത്രിയിലെത്തിയതായി അതിജീവിത പറഞ്ഞു.
തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ തന്‍റെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് ഒരു വെടിയുണ്ടയും ഒരു കല്ലും ഒരു മരക്കഷണവും ഡോക്ടര്‍മാര്‍ പുറത്തെടുത്തതായും അവർ പറഞ്ഞു. ആക്രമണത്തിനിടെ ബോധം നഷ്ടപ്പെട്ടതിനാല്‍ ഇത്തരം വസ്തുക്കള്‍ തന്‍റെ ശരീരത്തില്‍ കയറ്റിയതായി അറിഞ്ഞിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് മാസം മുമ്പും അജ്ഞാതരായ ചിലര്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്നെ മര്‍ദിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത ശേഷം പണവും ആഭരണങ്ങളും കവര്‍ന്ന് രക്ഷപ്പെട്ടതായും സ്ത്രീ ആരോപിച്ചു. അന്ന് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് അവരുടെ ആരോപണം.
Join Our Whats App group

Post A Comment: