കൊച്ചി: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി ധവളപത്രം. 5.07 ലക്ഷം കോടി രൂപ പൊതുകടം ഇനത്തില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പള ഇനത്തില്‍ ചെലവ് 39904 കോടിയാണ്. പെന്‍ഷന്‍ ഇനത്തില്‍ 27,885 കോടിയും, വായ്പാ തിരിച്ചടവ് ഇനത്തില്‍ 29138 കോടിയും ചെലവിട്ടു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കടബാധ്യത ഒന്നര ഇരട്ടിയിലധികമുണ്ട്.
സര്‍ക്കാര്‍ നിയമസഭയില്‍ വച്ച വരുമാനത്തിന്‍റെ 77.6 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ 5236.74 കോടി രൂപ ബാക്കിയായി. സപ്ലൈകോയും ബെവ്‌കോയും ലയിപ്പിച്ച് ഒരൊറ്റ കോര്‍പ്പറേഷന്‍ ആക്കണമെന്ന് ധവളപത്രത്തില്‍ ശുപാര്‍ശ.
ഇതിലൂടെ സപ്ലൈകോയുടെ നഷ്ടം നികത്താമെന്നാണ് വിലയിരുത്തല്‍. ഊര്‍ജമേഖല സ്വകാര്യ നിക്ഷേപത്തിന് തുറന്നുകൊടുക്കുക, തന്ത്രപ്രധാനമല്ലാത്ത പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയോ പൂട്ടുകയോ ചെയ്യുക തുടങ്ങിയവയും നിര്‍ദേശങ്ങളിലുണ്ട്.
ജൂണ്‍ 19ന് പുതുക്കിയ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ധവളപത്രം പുറത്തിറക്കുന്നത്. മെയ് മാസത്തില്‍ അധികാരമേറ്റ പുതിയ യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ധവളപത്രം പ്രസിദ്ധീകരിക്കാനുള്ള പദ്ധതി.
ധവളപത്രം തയ്യാറാക്കുന്നതിനായി മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിന്‍റെ അധ്യക്ഷതയില്‍ മെയ് 19ന് ഒരു പ്രത്യേക സമിതി രൂപീകരിച്ചു. ഗുലാത്തി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍റെ മുന്‍ ഡയറക്ടറും സാമ്പത്തിക വിദഗ്ദ്ധനുമായ ഡി. നാരായണ, സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ പ്രൊഫസറും ഡയറക്ടറുമായ സി. വീരമണി എന്നിവര്‍ അംഗങ്ങളായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) കെ.ആര്‍. ജ്യോതിലാല്‍ കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു.
ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍, യു.ഡി.എഫിന്‍റെ വന്‍ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ശൂന്യമായ ഒരു ഖജനാവ് ബാക്കിയായി എന്ന് പരാമര്‍ശിച്ചിരുന്നു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പാമ്പനാറ്റിൽ അഞ്ച് നില കെട്ടിടം ഇടിഞ്ഞുവീണു
ഇടുക്കി: കാലവർഷം എത്തിയതിനു പിന്നാലെ ഇടുക്കി ജില്ലയിൽ വൻ അപകടം. പീരുമേട് പാമ്പനാറ്റിൽ നിർമാണത്തിലിരുന്ന അഞ്ച് നില കെട്ടിടം പൂർണമായി നിലംപൊത്തി. പാമ്പനാർ ടൗണിനു സമീപം റോഡിനു താഴ് ഭാഗത്തായി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് പൂർണമായി നിലംപൊത്തിയത്.
ചെങ്കുത്തായ ഇവിടെ നിരവധി നിർമാണങ്ങളാണ് അടുത്ത കാലത്തായി നടന്നു വന്നിരുന്നത്. കെട്ടിടത്തിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാമ്പനാര്‍ സ്വദേശി ആഗ്‌നല്‍ എന്നയാളാണ് കെട്ടിടത്തിന്‍റെ ഉടമയെന്നാണ് വിവരം. ഇന്നലെ മുതൽ പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. നിർമാണത്തിന്‍റെ അപാകതയും തിരിച്ചടിയായെന്നാണ് സൂചന.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. ഹൈറേഞ്ച് മേഖലയിൽ കാലവർഷം എത്തിയതിനു പിന്നാലെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസം നേരിട്ടിട്ടുണ്ട്. ഇന്നലെ രാത്രി ശക്തമായ മഴയാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്.

Post A Comment: