ഇടുക്കി: ഇടുക്കി ജില്ലയിൽ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശികൾക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഇടുക്കിയില്‍ ആദ്യമായാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ഇരുവര്‍ക്കും വേണ്ട ചികിത്സ നല്‍കി വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് എട്ടുപേര്‍ക്കാണ് ഷിഗെല്ല രോഗബാധ കണ്ടെത്തിയത്.
പകര്‍ച്ചവ്യാധികളുടെ സംഖ്യ ഇത്തവണ കൂടുതലാണെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞത്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ഇതും പകര്‍ച്ചവ്യാധി പടരാന്‍ കാരണമായി.
തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വന്നതോടെ എല്ലാവരും ഇലക്ഷന്‍ മൂഡിലായി. അത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയ്ക്ക് കാരണമായി എന്നും മന്ത്രി മുരളീധരന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി വ്യാപനം കണക്കിലെടുത്ത് പരിശോധനകള്‍ ആരോഗ്യവകുപ്പ് കുറേക്കൂടി വിപുലമാക്കിയിട്ടുണ്ട്.
Join Our Whats App group

Post A Comment: