www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2014) Idukki (1931) Mostreaded (1617) Crime (1492) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ദുബായിലേക്ക് പോകുന്നതിനു മണിക്കൂറുകൾ; യുവാവ് അപകടത്തിൽ മരിച്ചു

Share it:



തൃശൂർ: ദുബായിലേക്ക് പോകുന്നതിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുവാവ് കാർ അപകടത്തിൽ മരിച്ചു. തൃശൂര്‍ ജില്ലയിലെ ആദൂര്‍ കാരേങ്ങല്‍ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ സിയാ മൈമൂനക്ക് (20) പരുക്കേറ്റു. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ എരുമപ്പെട്ടി പാഴിയോട്ടുമുറി പാത്രമംഗലം റോഡിന് സമീപം ബുധനാഴ്ച വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ മേല്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. തുടയെല്ല് തകര്‍ന്ന ഹാഷിം തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഹാഷിമിന്‍റെ കാല്‍ ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റിയിരുന്നു.

ഇയാൾ ഇന്ന് ദുബായിലേക്ക് പോകാനിരിക്കുകയായിരുന്നു. സിയാ മൈമൂനയുടെ കൈകാലുകളുടെ എല്ലുകള്‍ക്കും ഇടുപ്പ് എല്ലിനും പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. അങ്കമാലി അപ്പോളോ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. എരുമപ്പെട്ടിയിലെ സിയാ മൈമൂനയുടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. രണ്ട് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light