www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2013) Idukki (1930) Mostreaded (1617) Crime (1492) National (1253) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സൗജന്യ യാത്ര; ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി

Share it:



തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സ്ത്രീ സൗജന്യ യാത്ര ഈ മാസം 15ന് തുടങ്ങും. ഇതിനിടെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകളുടെ പട്ടിക കെഎസ്ആർടിസി പുറത്തിറക്കി. ഏഴ് വിഭാഗം ബസുകളിലാണ് സൗജന്യയാത്ര ലഭിക്കുക. 

സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ഗ്രാമവണ്ടി, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്‍റ് ടു പോയിന്‍റ്, ടൗണ്‍ ടു ടൗണ്‍ എന്നിവയില്‍ സൗജന്യം അനുവദിക്കും. സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 15ന് രാവിലെ 8.30ന് തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിര്‍വഹിക്കുന്നത്. ആദ്യ സര്‍വീസ് നടത്തുന്ന ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്നും ഗതാഗതമന്ത്രി സി.പി ജോണ്‍ പറഞ്ഞു. 

8.30ന് ശേഷമായിരിക്കും സ്ത്രീകള്‍ക്കു സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയുക. മുഖ്യമന്ത്രിയും മന്ത്രിയും ഉള്‍പ്പെടെ കുറച്ചു ദൂരം ആദ്യ സര്‍വീസില്‍ യാത്ര ചെയ്യും. പ്രത്യേകം കാര്‍ഡുകളോ സര്‍ട്ടിഫിക്കറ്റുകളോ റജിസ്‌ട്രേഷനോ ഒന്നും ആവശ്യമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യം ലഭിക്കും. 

ആദ്യഘട്ടത്തില്‍ 3125 ഓര്‍ഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ബാധ്യത കെഎസ്ആര്‍ടിസിയുടെ ചുമലില്‍ വയ്ക്കില്ല. സര്‍ക്കാര്‍ ഗ്രാന്‍റായി പണം നല്‍കും. ഏകദേശം രണ്ടു കോടിയിലധികം രൂപ പ്രതിദിനം ഇതിനായി വേണ്ടിവരും. ചെലവുകള്‍ കൃത്യമായി അറിയാന്‍ എല്ലാ സ്ത്രീകള്‍ക്കും സീറോ ടിക്കറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

16 കാരിയെ പീഡിപ്പിച്ചു; 25 കാരിക്കെതിരെ കേസ് 

കാസർകോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 25 കാരിക്കെതിരെ കേസ്. തളിപ്പറമ്പ്, പുളിപ്പറമ്പ സ്വദേശി സ്‌നേഹ മെര്‍ളിനെതിരെയാണ് മേല്‍പ്പറമ്പ് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. 

സഹോദരങ്ങളെ അടക്കം പീഡിപ്പിച്ച സംഭവത്തിൽ ഇവർക്കെതിരെ നേരത്തെയും കേസെടുത്തിട്ടുണ്ട്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. 

പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മൂന്നു പോക്‌സോ കേസുകള്‍ ഉള്ളതായി ഫൊലീസ് പറഞ്ഞു. രണ്ടു കേസുകള്‍ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ്.

മേല്‍പ്പറമ്പ് ഫൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്‍റെ സുഹൃത്താണ് സ്‌നേഹ മെര്‍ളിന്‍. പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഭയം കാരണം പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല.

കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മര്‍ദ്ദിച്ച കേസിലെ പ്രതി കൂടിയാണ് സ്‌നേഹ മെര്‍ളിന്‍.

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light