ലക്നൗ: തോക്ക് ചൂട്ടി ഭർതൃപിതാവ് പീഡിപ്പിച്ചതിനു പിന്നാലെ യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി യുവാവ്. യുവതി പൊലീസിനു നൽകിയ പരാതിയിലാണ് ഭർതൃപിതാവ് തോക്കുചൂണ്ടി പലതവണ പീഡിപ്പിച്ചെന്നും ഇതോടെ ഭർത്താവ് ബന്ധം വേർപെടുത്തിയെന്നും ആരോപിക്കുന്നത്.
ഭര്‍ത്താവിന്‍റെ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലാണ് സംഭവം. ലക്നൗ സ്വദേശിനിയായ പരാതിക്കാരി 2023-ലാണ് രൂപൈദേഹ ടൗണിലെ മുസ്ലിം ബാഗ് പ്രദേശത്തുള്ള യുവാവിനെ മുസ്ലിം ആചാരപ്രകാരം വിവാഹം കഴിച്ചത്.
വിവാഹശേഷമുള്ള ആദ്യ രണ്ട് വര്‍ഷം വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് കടന്നുപോയതെന്ന് യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് ഭര്‍തൃപിതാവ് തന്നോട് മോശമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങിയെന്ന് യുവതി ആരോപിക്കുന്നു.
ഭര്‍ത്താവ് ജോലി സംബന്ധമായി വീട്ടില്‍ ഇല്ലാതിരുന്ന സമയം നോക്കി, പ്രതി നാടന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ പലതവണ പീഡിപ്പിച്ചതായാണ് എഫ്ഐആറില്‍ പറയുന്നത്. ഈ വിവരങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍, അയാള്‍ തന്നെ ഭീഷണിപ്പെടുത്തുകയും ഈ കാര്യം ആരോടും പറയരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായും യുവതി വെളിപ്പെടുത്തി.
ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് രൂപൈദേഹ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രമേഷ് കുമാര്‍ റാവത്ത് പറഞ്ഞു. അതേസമയം ഭര്‍ത്താവ് ഭാര്യയുടെ ആരോപണങ്ങള്‍ നിഷേധിച്ചു.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അതുമായി ബന്ധപ്പെട്ടാണ് കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായതെന്നുമാണ് ഭര്‍ത്താവിന്‍റെ വാദം. ഇരുഭാഗത്തുനിന്നുമുള്ള വാദങ്ങള്‍ അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
16 കാരിയെ പീഡിപ്പിച്ചു; 25 കാരിക്കെതിരെ കേസ്
കാസർകോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 25 കാരിക്കെതിരെ കേസ്. തളിപ്പറമ്പ്, പുളിപ്പറമ്പ സ്വദേശി സ്‌നേഹ മെര്‍ളിനെതിരെയാണ് മേല്‍പ്പറമ്പ് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.
സഹോദരങ്ങളെ അടക്കം പീഡിപ്പിച്ച സംഭവത്തിൽ ഇവർക്കെതിരെ നേരത്തെയും കേസെടുത്തിട്ടുണ്ട്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മൂന്നു പോക്‌സോ കേസുകള്‍ ഉള്ളതായി ഫൊലീസ് പറഞ്ഞു. രണ്ടു കേസുകള്‍ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ്.
മേല്‍പ്പറമ്പ് ഫൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്‍റെ സുഹൃത്താണ് സ്‌നേഹ മെര്‍ളിന്‍. പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഭയം കാരണം പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല.
കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മര്‍ദ്ദിച്ച കേസിലെ പ്രതി കൂടിയാണ് സ്‌നേഹ മെര്‍ളിന്‍.

Post A Comment: