ഇടുക്കി: ചിന്നക്കനാലിൽ കുട്ടിയെ സ്‌കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ആക്രമിച്ചു കൊന്നു. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു സംഭവം. 11 വയസുള്ള മകനുമായി സ്കൂളിലേക്ക് പോകവെയായിരുന്നു കാട്ടാനയുടെ ആക്രമണം.
സിങ്കുകണ്ടം ട്രാൻസ്ഫോർമർ വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. മാരിയെ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ മകനും പരുക്കേറ്റു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന നിൽക്കുന്നത് ഇവർ കണ്ടിരുന്നില്ല.
ആന എത്തിയതോടെ വനപാലകർ കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടരുതെന്ന് പ്രദേശവാസികളെ ആറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അമ്മ കുട്ടിയുമായി സ്കൂളിലേക്ക് പോയത്. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. ഇപ്പോൾ മാരിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്.
Join Our Whats App group

Post A Comment: