www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2012) Idukki (1929) Mostreaded (1617) Crime (1490) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിൽ നാളെ സ്‌കൂൾ അവധി

Share it:


കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ (ചൊവ്വ) സ്‌കൂൾ അവധി. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെയും തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. 

ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, പ്രൊഫഷ്ണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. യൂണിവേഴ് സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്. ജില്ലയിലെ അങ്കണവാടികള്‍ക്കും ഈ അവധി ബാധകമാണ്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചു 

ഇടുക്കി: ചിന്നക്കനാലിൽ കുട്ടിയെ സ്‌കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ആക്രമിച്ചു കൊന്നു. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു സംഭവം. 11 വയസുള്ള മകനുമായി സ്കൂളിലേക്ക് പോകവെയായിരുന്നു കാട്ടാനയുടെ ആക്രമണം. 

സിങ്കുകണ്ടം ട്രാൻസ്ഫോർമർ വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. മാരിയെ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ മകനും പരുക്കേറ്റു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന നിൽക്കുന്നത് ഇവർ കണ്ടിരുന്നില്ല. 

ആന എത്തിയതോടെ വനപാലകർ കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടരുതെന്ന് പ്രദേശവാസികളെ ആറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അമ്മ കുട്ടിയുമായി സ്കൂളിലേക്ക് പോയത്. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. ഇപ്പോൾ മാരിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്. 

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light