തിരുവനന്തപുരം: ജെൻ സി തലമുറയ്ക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ്. ജെന്‍ സികള്‍ക്കുള്ള സ്റ്റാര്‍ട്ട് അപ്പിനായി 50 കോടിരൂപയാണ് വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ഡിജിറ്റല്‍ ധാർമികത, സ്വകാര്യതയുടെ സംരക്ഷണം, സൈബര്‍ സുരക്ഷ, മാനുഷിക മൂല്യങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍, ഇന്നോവേഷന്‍ ഹബുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, സ്മാര്‍ട്ട് വ്യവസായങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ യുവ തലമുറയുടെ സാങ്കേതിക മികവുകള്‍ ഇതിലൂടെ ഉറപ്പിക്കാന്‍ സാധിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ലോകത്തെ ഏറ്റവും വേഗത്തില്‍ മാറ്റിമറിയ്ക്കുന്നവരാണ് ജെന്‍ സികളെന്നും ഡിജിറ്റല്‍ യുഗത്തില്‍ ജനിച്ചു വളര്‍ന്ന ഇവര്‍ക്ക് സാങ്കേതികവിദ്യ പ്രധാനപ്പെട്ടതാണെന്നും ബജറ്റില്‍ മുഖ്യമന്ത്രി പറഞ്ഞു.
റോബോട്ടിക്‌സ്, ഡാറ്റാസയന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്‌സ്, വെര്‍ച്വല്‍ റിയാലിറ്റി മുന്നേറ്റങ്ങള്‍ ഏറ്റവും വേഗത്തില്‍ സ്വീകരിക്കുന്നവരും പ്രയോജനപ്പെടുത്തുന്നവരുമാണ് ജെന്‍ സികളെന്ന് അദ്ദേഹം ബജറ്റില്‍ കൂട്ടിച്ചേര്‍ത്തു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: