മുംബൈ: വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന വിവാഹിതയായ അധ്യാപിക അറസ്റ്റിൽ. മുംബൈയിലെ ഒരു പ്രമുഖ സ്കൂളിലെ അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒരു വർഷത്തോളമായി ഇവർ കുട്ടിയുമായി വഴിവിട്ട ബന്ധം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
അധ്യാപികയുടെ സുഹൃത്തും കേസിൽ പ്രതിയാണ്. ഹയർസെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് പ്രതി. 40 കാരിയായ ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. 2023 ഡിസംബറിൽ സ്കൂൾ വാർഷികത്തിനായി നൃത്ത ഗ്രൂപ്പുകൾ തിരിക്കുന്നതിനിടെയാണ് വിദ്യാർഥിയുമായി ഇവർ അടുപ്പം സ്ഥാപിച്ചത്. പിന്നീട് 2024 ജനുവരിയിൽ ഇവർ കുട്ടിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചു.
പിന്നീടും ബന്ധത്തിനു നിർബന്ധിച്ചതോടെ കുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതോടെ അധ്യാപിക തന്‍റെ പെൺസുഹൃത്ത് വഴി കുട്ടിയോട് മുതിർന്ന സ്ത്രീകളും കൗമാരക്കാരുമായി ബന്ധപ്പെടുന്നത് സാധാരണമാണെന്നും അധ്യാപികയും കുട്ടിയും തമ്മിൽ നല്ല ചേർച്ചയാണെന്നും പറയിച്ചു.
ഇതോടെ കുട്ടി വീണ്ടും അധ്യാപികയുമായി ബന്ധം പുലർത്തി. കുട്ടിയെ അധ്യാപിക കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വസ്ത്രം മാറ്റി പീഡനത്തിനിരയാക്കിയതായും പരാതിയിൽ പറയുന്നുണ്ട്. കുട്ടിക്ക് ഇതിനിടെ അമിതമായ ഉത്കണ്ഠ അനുഭവപ്പെട്ടതിനെ തുടർന്ന് ഇത് മാറാൻ അധ്യാപിക ഗുളിക നൽകിയിരുന്നു.
തെക്കൻ മുംബെയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ എത്തിച്ചും ഇവർ വിദ്യാർഥിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. ഈ സമയത്ത് കുട്ടിക്ക് മദ്യം നൽകിയിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞിട്ടും കുട്ടിയുടെ വിഷാദ രോഗം മാറാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്. പഠനം കഴിഞ്ഞിട്ടും വിദ്യാർഥിയുമായി ബന്ധപ്പെടാൻ അധ്യാപിക ശ്രമിച്ചിരുന്നു.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
രണ്ടാം ക്ലാസുകാരൻ സ്‌കൂൾ ബസ് ഇടിച്ച് മരിച്ചു
പാലക്കാട്: അമ്മയുടെ കൈവിട്ട് ഓടിയ രണ്ടാം ക്ലാസുകാരൻ സ്‌കൂൾ ബസ് ഇടിച്ചു മരിച്ചു. പട്ടാമ്പി പുലശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്‍റെ മകന്‍ ആരവ് (ആറ്) ആണ് മരിച്ചത്. വാടാനംകുറുശി സ്‌കൂളിലെ വിദ്യാർഥിയാണ്.
ഇന്നലെ വൈകിട്ടായിരുന്നു അപകടം. സ്കൂൾ ബസിൽ വീടിനു മുന്നിൽ ഇറങ്ങിയ കുട്ടി അമ്മയുടെ കൈവെട്ടിച്ച് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്‌കൂളിന്‍റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു.
പരുക്കേറ്റ ആരവിനെ ഉടന്‍ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ശ്രീദേവിയാണ് അമ്മ. ഇവരുടെ ഏക മകനാണ്.
Post A Comment: