ഇടുക്കി: രണ്ട് ദിവസമായി പാമ്പനാർ- പീരുമേട് പ്രദേശത്ത് ഭീതി പരത്തിയ തെരുവുനായ കടിച്ചത് 14 ഓളം പേരെ. വിദ്യാർഥിനി അടക്കമുള്ളവർക്കാണ് കടിയേറ്റത്. ഞായറാഴ്ച്ച വൈകിട്ടോടെയാണ് പാമ്പനാർ പ്രദേശത്ത് തെരുവുനായ ആക്രമണം തുടങ്ങിയത്.
പഴയ പാമ്പനാര്‍ സ്വദേശി കുമാര്‍ (44), ലാന്‍ഡ്രം സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനി, അതിഥി തൊഴിലാളിയായ ആഷിക് (18) എന്നിവരുള്‍പ്പെടെ നാല് പേര്‍ക്കാണ് ഞായറാഴ്ച്ച കടിയേറ്റത്.
ശരീരമാസകലം കടിയേറ്റ കുമാറിന്‍റെ തലയ്ക്കും കാലുകള്‍ക്കും ഗുരുതരമായ മുറിവുകളുണ്ട്. ലാന്‍ഡ്രത്ത് വച്ചാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ തെരുവ് നായ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ ശരീരമാസകലം നായ കടിച്ചുകീറി പരുക്കേല്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച പത്തു പേർക്കു കൂടി നായയുടെ കടിയേറ്റു.
റാണി കോവില്‍ സ്വദേശികളായ സുമ (49), ഉമ (38), സിറാജുദീന്‍, കുട്ടിക്കാനം സ്വദേശി സന്തോഷ് (51), പഴയ പാമ്പനാര്‍ സ്വദേശികളായ മുരളി (58), ജോണ്‍ (49), സുന്ദര ഗോപാലന്‍, കല്ലാര്‍ സ്വദേശി ബാലന്‍ (58), ചിദംബരം സ്വദേശി രഞ്ജന്‍ (72), പാമ്പനാര്‍ സ്വദേശി ഷണ്‍മുഖ സുന്ദരം എന്നിവരാണ് തിങ്കളാഴ്ച നായുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നായ ഭീഷണി രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പലയിടത്തും നായ്ക്കൾ കൂട്ടത്തോടെ പെറ്റുപെരുകുകയാണ്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
ഇടുക്കി: ചിന്നക്കനാലിൽ കുട്ടിയെ സ്‌കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ആക്രമിച്ചു കൊന്നു. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു സംഭവം. 11 വയസുള്ള മകനുമായി സ്കൂളിലേക്ക് പോകവെയായിരുന്നു കാട്ടാനയുടെ ആക്രമണം.
സിങ്കുകണ്ടം ട്രാൻസ്ഫോർമർ വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. മാരിയെ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ മകനും പരുക്കേറ്റു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന നിൽക്കുന്നത് ഇവർ കണ്ടിരുന്നില്ല.
ആന എത്തിയതോടെ വനപാലകർ കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടരുതെന്ന് പ്രദേശവാസികളെ ആറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അമ്മ കുട്ടിയുമായി സ്കൂളിലേക്ക് പോയത്. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. ഇപ്പോൾ മാരിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്.

Post A Comment: