www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2012) Idukki (1930) Mostreaded (1617) Crime (1490) National (1252) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

18 കാരിയെ തട്ടിക്കൊണ്ടുപോയി ചാക്കിൽകെട്ടി റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ചു

Share it:



ദിസ്‌പൂർ: കാണാതായ 18 കാരിയ റെയിൽവെ സ്റ്റേഷനിൽ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അസമിലെ ദിബ്രൂഗഡ് ജില്ലയിലാണ് സംഭവം നടന്നത്. പ്രഭാത നടത്തത്തിനായി ഇറങ്ങിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകള്‍ക്കു ശേഷം ടിന്‍സുകിയ റെയില്‍വേ സ്റ്റേഷനില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദിബ്രുഗഡിലെ ശാന്തിപ്പാറ ഏരിയയിലെ പിഎന്‍ റോഡിന് സമീപം പതിവ് പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. അജ്ഞാതരായ പ്രതികള്‍ സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. പരിഭ്രാന്തരായ കുടുംബം ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.

മണിക്കൂറുകള്‍ക്ക് ശേഷം, ടിന്‍സുകിയ റെയില്‍വേ സ്റ്റേഷനിലെ ഒരു യാത്രക്കാരന്‍ സംശയാസ്പദമായ നിലയില്‍ പ്ലാറ്റ് ഫോമില്‍ ഒരു ചാക്ക് കണ്ടതോടെ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

പ്രതികളെ കണ്ടെത്തുന്നതിനായി ദിബ്രുഗഡ് പൊലീസ് വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളിലെ നിരീക്ഷണ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചു 

ഇടുക്കി: ചിന്നക്കനാലിൽ കുട്ടിയെ സ്‌കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ആക്രമിച്ചു കൊന്നു. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു സംഭവം. 11 വയസുള്ള മകനുമായി സ്കൂളിലേക്ക് പോകവെയായിരുന്നു കാട്ടാനയുടെ ആക്രമണം. 

സിങ്കുകണ്ടം ട്രാൻസ്ഫോർമർ വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. മാരിയെ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ മകനും പരുക്കേറ്റു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന നിൽക്കുന്നത് ഇവർ കണ്ടിരുന്നില്ല. 

ആന എത്തിയതോടെ വനപാലകർ കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടരുതെന്ന് പ്രദേശവാസികളെ ആറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അമ്മ കുട്ടിയുമായി സ്കൂളിലേക്ക് പോയത്. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. ഇപ്പോൾ മാരിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്. 

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light