www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2012) Idukki (1930) Mostreaded (1617) Crime (1490) National (1252) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പാമ്പനാറ്റിൽ ഭീതി പരത്തിയ തെരുവുനായയെ വെടിവച്ചുകൊന്നു

Share it:


ഇടുക്കി: രണ്ടു ദിവസമായി പീരുമേട് പാമ്പനാർ മേഖലയിൽ ഭീതി പരത്തിയ തെരുവുനായയെ ഒടുക്കം വെടിവച്ച് കൊന്നു. പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് തോക്ക് ലൈൻസുള്ളയാളെ വരുത്തി നായയെ വെടിവച്ച് കൊന്നത്. പാമ്പനാർ പ്രദേശത്ത് രണ്ടു ദിവസത്തിനിടെ നായ 15 ലേറെ പേരെയാണ് കടിച്ചത്. 

ഞായർ, തിങ്കൾ ദിവസങ്ങളിലായി നായ അലഞ്ഞു നടന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. പരുക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇവയെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള അടിയന്തര പദ്ധതികള്‍ സ്വീകരിക്കുമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി രമേഷ് അറിയിച്ചു. 


ഇതോടൊപ്പം പൊതുവഴികളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടി പൗണ്ടില്‍ അടയ്ക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. പിടികൂടുന്ന കന്നുകാലികളുടെ ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കിയ ശേഷമേ അവയെ വിട്ടുനല്‍കുകയുള്ളൂ. നിശ്ചിത സമയത്തിനകം ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ ഇവയെ ലേലം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light