www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2011) Idukki (1928) Mostreaded (1617) Crime (1490) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

തലയും കൈകാലുകളുമില്ലാത്ത മൃതദേഹം സ്യൂട്ട് കേസിൽ

Share it:



ചെന്നൈ: റെയിൽവെ സ്റ്റേഷനിൽ സ്യൂട്ട് കേസിനുള്ളിൽ കൈകാലുകളും തലയുമില്ലാത്ത മൃതദേഹം. തമിഴ്നാട്ടിലെ പെരമ്പൂർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. കൊല്ലപ്പെട്ടത് തേനാംപെട്ട് സ്വദേശി അമീർ അലിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 

ഇയാളുടെ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പെരമ്പൂർ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്കുള്ള കോണിപ്പടിക്കു സമീപത്തായിട്ടാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട് കേസ് കണ്ടെത്തിയത്. മറ്റൊരിടത്ത് കൊല നടത്തിയ ശേഷം ഇവിടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. 

സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ മൃതദേഹം ഇവിടെ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചു 

ഇടുക്കി: ചിന്നക്കനാലിൽ കുട്ടിയെ സ്‌കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ആക്രമിച്ചു കൊന്നു. സിങ്കുകണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. രാവിലെ എട്ടിനായിരുന്നു സംഭവം. 11 വയസുള്ള മകനുമായി സ്കൂളിലേക്ക് പോകവെയായിരുന്നു കാട്ടാനയുടെ ആക്രമണം. 

സിങ്കുകണ്ടം ട്രാൻസ്ഫോർമർ വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. മാരിയെ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ മകനും പരുക്കേറ്റു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന നിൽക്കുന്നത് ഇവർ കണ്ടിരുന്നില്ല. 

ആന എത്തിയതോടെ വനപാലകർ കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടരുതെന്ന് പ്രദേശവാസികളെ ആറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അമ്മ കുട്ടിയുമായി സ്കൂളിലേക്ക് പോയത്. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. ഇപ്പോൾ മാരിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്. 

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light