ആലപ്പുഴ: ഭർത്താവുമായി പിണങ്ങി വീട്ടിലെത്തിയ മകളെ പിതാവ് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി. ആലപ്പുഴ ഓമനപ്പുഴയിലാണ് നടുക്കുന്ന സംഭവം നടന്നത്. എയ്ഞ്ചൽ ജാസ്മിൻ ((29) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ പിതാവ് ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നതെന്നാണ് വിവരം. സ്വാഭാവിക മരണമെന്നും ഹാര്‍ട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടു.
പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് പിതാവ് സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി ജാസ്മിന്‍ കുറച്ചുനാളായി വീട്ടില്‍ കഴിയുകയായിരുന്നു.
ആത്മഹത്യയാണെന്ന് ആദ്യം സംശയിച്ചിരുന്നു. പിന്നീട് ഡോക്‌ടർമാർ സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് പൊലീസ് പിതാവിനെ ചോദ്യം ചെയ്‌തത്. ഭർത്താവുമായി വഴക്കിട്ട് യുവതി ഇടക്കിടെ വീട്ടിൽ വന്നു നിൽക്കാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്നാണ് വിവരം.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
വിദ്യാർഥിയുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ
മുംബൈ: വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന വിവാഹിതയായ അധ്യാപിക അറസ്റ്റിൽ. മുംബൈയിലെ ഒരു പ്രമുഖ സ്കൂളിലെ അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒരു വർഷത്തോളമായി ഇവർ കുട്ടിയുമായി വഴിവിട്ട ബന്ധം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
അധ്യാപികയുടെ സുഹൃത്തും കേസിൽ പ്രതിയാണ്. ഹയർസെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് പ്രതി. 40 കാരിയായ ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. 2023 ഡിസംബറിൽ സ്കൂൾ വാർഷികത്തിനായി നൃത്ത ഗ്രൂപ്പുകൾ തിരിക്കുന്നതിനിടെയാണ് വിദ്യാർഥിയുമായി ഇവർ അടുപ്പം സ്ഥാപിച്ചത്. പിന്നീട് 2024 ജനുവരിയിൽ ഇവർ കുട്ടിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചു.
പിന്നീടും ബന്ധത്തിനു നിർബന്ധിച്ചതോടെ കുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതോടെ അധ്യാപിക തന്‍റെ പെൺസുഹൃത്ത് വഴി കുട്ടിയോട് മുതിർന്ന സ്ത്രീകളും കൗമാരക്കാരുമായി ബന്ധപ്പെടുന്നത് സാധാരണമാണെന്നും അധ്യാപികയും കുട്ടിയും തമ്മിൽ നല്ല ചേർച്ചയാണെന്നും പറയിച്ചു.
ഇതോടെ കുട്ടി വീണ്ടും അധ്യാപികയുമായി ബന്ധം പുലർത്തി. കുട്ടിയെ അധ്യാപിക കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വസ്ത്രം മാറ്റി പീഡനത്തിനിരയാക്കിയതായും പരാതിയിൽ പറയുന്നുണ്ട്. കുട്ടിക്ക് ഇതിനിടെ അമിതമായ ഉത്കണ്ഠ അനുഭവപ്പെട്ടതിനെ തുടർന്ന് ഇത് മാറാൻ അധ്യാപിക ഗുളിക നൽകിയിരുന്നു. തെക്കൻ മുംബെയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ എത്തിച്ചും ഇവർ വിദ്യാർഥിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്.
ഈ സമയത്ത് കുട്ടിക്ക് മദ്യം നൽകിയിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞിട്ടും കുട്ടിയുടെ വിഷാദ രോഗം മാറാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്. പഠനം കഴിഞ്ഞിട്ടും വിദ്യാർഥിയുമായി ബന്ധപ്പെടാൻ അധ്യാപിക ശ്രമിച്ചിരുന്നു.
Post A Comment: