കാസർകോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 25 കാരിക്കെതിരെ കേസ്. തളിപ്പറമ്പ്, പുളിപ്പറമ്പ സ്വദേശി സ്‌നേഹ മെര്‍ളിനെതിരെയാണ് മേല്‍പ്പറമ്പ് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.
സഹോദരങ്ങളെ അടക്കം പീഡിപ്പിച്ച സംഭവത്തിൽ ഇവർക്കെതിരെ നേരത്തെയും കേസെടുത്തിട്ടുണ്ട്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മൂന്നു പോക്‌സോ കേസുകള്‍ ഉള്ളതായി ഫൊലീസ് പറഞ്ഞു. രണ്ടു കേസുകള്‍ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ്.
മേല്‍പ്പറമ്പ് ഫൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്‍റെ സുഹൃത്താണ് സ്‌നേഹ മെര്‍ളിന്‍. പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഭയം കാരണം പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല.
കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മര്‍ദ്ദിച്ച കേസിലെ പ്രതി കൂടിയാണ് സ്‌നേഹ മെര്‍ളിന്‍.
Join Our Whats App group

Post A Comment: