ദമാം: കമ്പനിയിലെ ജോലിക്കിടെ കാൽ വഴുതി വീണ് മലയാളി യുവാവ് മരിച്ചു. കോലഞ്ചേരി വളയൻചിറങ്ങര കൊറ്റനാട്ട്പാറ അഹമ്മദിന്‍റെ മകൻ മുസ്തഫ (36) ആണ് മരിച്ചത്. ദമാമിലെ റെഡിമിക്സ് കമ്പനിയിലായിരുന്നു അപകടം.
മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് ഖബറടക്കും. ഭാര്യ ലുബാബ. മാതാവ് ഫാത്തിമ. മക്കൾ- ദിയ, ഹൈദർ, ആദം.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: