ഇടുക്കി: ആദിവാസി പുനരധിവാസ കോളനിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മറയൂരിലെ ഇന്ദിര നഗർ ആദിവാസി കോളനിയിൽ താമസിക്കുന്ന സതീഷാണ് (32) മരിച്ചത്. തലയിൽ നിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായ ഇയാൾ ഒറ്റക്കാണ് താമസിച്ചിരുന്നത്. ഭാര്യയും മക്കളും മറ്റൊരു വിട്ടിലാണ് താമസിച്ചുവരുന്നത്. ഭാര്യ അന്വേഷിച്ചെത്തിയപ്പോഴാണ് സതീഷിനെ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ സമീപവാസികളെയും ഇവർ പൊലീസിനെയും അറിയിക്കുകയായിരുന്നു. മറയൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സയന്‍റിഫിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലക്ഷ്മിയാണ് ഭാര്യ. വിശാലാക്ഷി, കവിന്‍ കുമാര്‍, കവിതേഷ് എന്നിവരാണ് മക്കൾ.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: