മഥുര: വിവാഹത്തിന് വധൂവരൻമാർക്ക് സമ്മാനങ്ങൾ നൽകുന്നത് എല്ലാ നാടുകളിലും പതിവാണ്. സമ്മാനം വ്യത്യസ്തമാക്കുന്നതും ആകർഷകമാക്കുന്നതും പലപ്പോഴും വൈറലാകാറുമുണ്ട്. എന്നാൽ ഉത്തർപ്രദേശിലെ മഥുരയിൽ നിന്നും ലോകത്തെ തന്നെ ഞെട്ടിക്കുന്ന ഒരു വിവാഹ സമ്മാന വാർത്തയാണ് പുറത്തു വരുന്നത്.
നഗ്ള ഫൊണ്ട എന്ന ഗ്രാമത്തിൽ പ്രശാന്ത്, കനഹ രാഘവ് എന്നീ സഹോദരങ്ങൾ വിവാഹിതരായപ്പോഴാണ് ഇവരുടെ സഹോദരീ ഭർത്താവ് ഞെട്ടിക്കുന്ന സമ്മാവുമായെത്തിയത്. ഇരുവരുടെയും വിവാഹം ഒരേ ദിവസമായിരുന്നു. അന്നത്തെ വിവാഹ ഘോഷയാത്രയിലാണ് വരൻമാരെ അളിയൻ ഞെട്ടിച്ചത്.
രണ്ട് വരന്മാര്‍ക്കും സമ്മാനമായി ലഭിച്ചത് ഓരോന്നിനും ഒരു കോടി രൂപ വിലമതിക്കുന്ന കൂറ്റന്‍ കറന്‍സി നോട്ടുമാലകളാണ്. വരന്മാരുടെ ഘുര്‍ചഢി ചടങ്ങിനിടെയാണ് അളിയന്‍ നോട്ട്മാല നല്‍കിയത്. രാജസ്ഥാനിലെ കാമ മേഖലയിലെ നന്ദോല ഗ്രാമവാസിയും സര്‍പഞ്ചുമായ യോഗേഷ് കുമാര്‍ എന്ന ഭൂര ഠാക്കൂറാണ് ഇരുവര്‍ക്കും ഈ ആഡംബര സമ്മാനം നല്‍കിയത്.
500 രൂപയുടെ നോട്ടുകള്‍കൊണ്ട് നിര്‍മിച്ച മാലകള്‍ക്ക് ഏകദേശം 100 അടി നീളമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും വലിയ മാലകള്‍ ഉയര്‍ത്താനും കൈകാര്യം ചെയ്യാനും നിരവധി ആളുകളുടെ സഹായം വേണ്ടിവന്നു.
മാലകള്‍ വരന്മാര്‍ക്ക് അണിയിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയതോടെ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിവാഹാഘോഷത്തിലെ ഈ കോടികളുടെ നോട്ടുമാല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. Two Grooms Wear 100-Foot-Long Rs 500 Note Garlands Worth Rs 2 Crore At Mathura Wedding, Climb Onto Rooftop As Guests Hold Them; Here’s What Happened https://t.co/LcLZJYNtir
Join Our Whats App group

Post A Comment: