www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2060) Idukki (1977) Mostreaded (1617) Crime (1528) National (1269) Entertainment (862) world (453) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (104) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (36) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) Story (6) home and decor (6) boxoffice (2)

ഹണിമൂൺ ആഘോഷത്തിനിടെ ബാർബി ക്യൂ അടുപ്പിൽ നിന്നും തീ പടർന്ന് നവവധു മരിച്ചു

Share it:



ഡാർജിലിങ്: ഭർത്താവിനൊപ്പം ഹണിമൂൺ ആഘോഷിക്കുന്നതിനിടെ ബാർബിക്യൂ അടുപ്പിൽ നിന്നും പൊള്ളലേറ്റ് യുവതി മരിച്ചു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വെസ്റ്റ് ബംഗാളിലെ നോർത്ത് ദിനാജ്പൂർ ജില്ലയിലെ ചോപ്ര സ്വദേശിനിയായ നികിത സാഹ (23) ആണ് മരിച്ചത്. ഭർത്താവ് സൗവിക് ദാസിനൊപ്പം ഹണിമൂണിനാണ് ഡാർജിലിങ്ങിലെ സിറ്റോങ്ങിലായിരുന്നു അപകടം. 

ഹോംസ്റ്റേയിൽ ബാർബിക്യൂ നടക്കുന്നതിനിടെ തീ ആളിക്കത്തിക്കാൻ ഒരു ജീവനക്കാരൻ ദ്രാവകം ഒഴിച്ചതോടെ തീ പെട്ടെന്ന് ആളിപ്പടർന്ന് നികിതയുടെ ദേഹത്തേക്ക് പടരുകയായിരുന്നുവെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനും പൊള്ളലേറ്റിരുന്നു. ശരീരത്തിന്‍റെ 60 ശതമാനത്തോളം പൊള്ളലേറ്റ നികിതയെ ആദ്യം സിലിഗുരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പിന്നീട് കൊൽക്കത്തയിലേക്ക് മാറ്റി. ചാർണോക്ക് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ 4.52 നാണ് മരണം സ്ഥിരീകരിച്ചത്. സെപ്സിസ് ബാധിച്ചിരുന്നുവെന്നും തൊലി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് നില വഷളായതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

സംഭവത്തിൽ ഹോംസ്റ്റേ ഉടമകളായ അച്ഛനും മകനും, മാനേജർ, ദ്രാവകം ഒഴിച്ച ജീവനക്കാരൻ എന്നിവരുൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഹോംസ്റ്റേ മാനേജ്മെന്‍റ് ആരോപണം നിഷേധിച്ചു. സിസി ടിവിയിൽ ദ്രാവകം ഒഴിക്കുന്നതായി കാണുന്നയാൾ തങ്ങളുടെ ജീവനക്കാരനല്ലെന്നും, തണുപ്പാണെന്ന് പറഞ്ഞ് ദമ്പതികളുടെ ആവശ്യപ്രകാരമാണ് ഒരാൾ മണ്ണെണ്ണ ഒഴിച്ചതെന്നുമാണ് ഉടമയുടെ വാദം.

Join Our Whats App group

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light