ഇടുക്കി: അയ്യപ്പൻകോവിൽ കെ. ചപ്പാത്തിൽ വർക്ക് ഷോപ്പിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി. അപകടത്തിൽ നിരവധി ബൈക്കുകൾക്ക് കേടുപാടുണ്ടായി. ഇന്ന് വൈകിട്ട് 4.45 ഓടെയായിരുന്നു അപകടം. ചപ്പാത്തിലെ പെട്രൊൾ പമ്പിനു മുമ്പിലാണ് അപകടം നടന്നത്.
ഇവിടെ മലയോര ഹൈവേക്ക് വീതി കുറവാണ്. നിർമാണ സമയത്ത് തർക്കം ഉടലെടുത്തതോടെ ഇവിടെ വീതി കുറച്ചാണ് ഹൈവേ നിർമിച്ചിരിക്കുന്നത്. ഇത് സ്വകാര്യ വ്യക്തിയെ സഹായിക്കാൻ അന്നത്തെ ഭരണ സമിതി ശ്രമിച്ചതാണെന്ന ആരോപണം നിലനിൽക്കെയാണ് അതേ സ്ഥലത്ത് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്.
കോട്ടയം- കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തുന്ന അപ്പൂസ് ബസാണ് ബൈക്കുകളിൽ ഇടിച്ചത്. പമ്പില്‍ നിന്നിറങ്ങിയ കാര്‍ റോഡിലേക്ക് കയറുമെന്ന് കരുതി ഇതുവഴി വന്ന ട്രാവലര്‍ വലത്തേയ്ക്ക് വെട്ടിച്ചു. ഇതേസമയം എതിര്‍ ദിശയില്‍ നിന്ന് വന്ന ബസ് ട്രാവലറില്‍ ഇടിക്കാതിരിക്കാന്‍ ഇടത് വശത്തേക്ക് വെട്ടിച്ചതാണ് ബൈക്കുകളില്‍ ഇടിക്കാന്‍ കാരണം.
പമ്പിന്‍റെ പരസ്യ ബോര്‍ഡ് ഡ്രൈവര്‍മാരുടെ കാഴ്ച്ച മറച്ചാണ് സ്ഥാപിച്ചിരിക്കുന്നത്. ഹൈവേയുടെ വീതി കുറവാണ് അപകടത്തിന് കാരണമായതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മലയോര ഹൈവേയിൽ ചപ്പാത്തിൽ മാത്രമാണ് വീതി കുറച്ച് റോഡ് നിർമിച്ചിരിക്കുന്നത്.
Join Our Whats App group

Post A Comment: