ഭോപ്പാൽ: പരീക്ഷയ്ക്ക് മാർക്ക് കിട്ടാൻ പ്ലസ്ടു വിദ്യാർഥിനിയോട് കൂടെ കിടക്കാൻ ആവശ്യപ്പെട്ട സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗുണ കന്‍റോണ്‍മെന്‍റ് മേഖലയിലാണ് സംഭവം. നരേന്ദ്ര കുശ്വാഹ എന്ന അധ്യാപകനാണ് അറസ്റ്റിലായത്.
വിദ്യാർഥിനിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി നിരന്തരം സന്ദേശങ്ങൾ അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തന്‍റെ ഇഷ്ടത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കാനും അധ്യാപകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നീ അഞ്ച് മണിക്ക് ഫ്രീയാണോ ? പുറത്തുപോകാം. 8 മണിക്ക് തിരിച്ചുകൊണ്ടാക്കാം' എന്നാണ് ഒരു സന്ദേശം.
നീ വ്യത്യസ്തയാണ്, നീ എന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്നെ ഉറക്കണം തുടങ്ങിയ സന്ദേശങ്ങളും ഇയാള്‍ കുട്ടിക്ക് അയച്ചിട്ടുണ്ട്. പകരം എന്തും ആവശ്യപ്പെടാമെന്നും ഇയാള്‍ കുട്ടിയോടു പറഞ്ഞു. ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന് കുട്ടി പറഞ്ഞതോടെയാണ് മാര്‍ക്ക് കുറയ്ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
പരീക്ഷാ മാര്‍ക്കുകള്‍ ഉള്‍പ്പെടെ സ്‌കൂളിലെ എല്ലാ കാര്യങ്ങളും തന്‍റെ നിയന്ത്രണത്തിലാണെന്നും താന്‍ പറയുന്നത് അനുസരിക്കണമെന്നും അധ്യാപകന്‍ അവകാശപ്പെട്ടതായി വിദ്യാര്‍ത്ഥിനി ആരോപിച്ചു. സ്‌കൂളിനുള്ളില്‍ കര്‍ട്ടന്‍ ഉപയോഗിച്ച് വേര്‍തിരിച്ച ഭാഗത്തിരുന്ന് സംസാരിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്.
തുടര്‍ച്ചയായ സന്ദേശങ്ങളും ഭീഷണിയും മൂലം മാനസികമായി തകര്‍ന്ന വിദ്യാര്‍ത്ഥിനി അമ്മയോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ത്ഥിനിയും അമ്മയും വാട്‌സ്ആപ്പ് ചാറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തന്നെ സമീപിച്ചിരുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സഞ്ജയ് കുമാര്‍ ജെയിന്‍ വ്യക്തമാക്കി. ശിശുദിനത്തിന് ശേഷമാണ് അധ്യാപകന്‍ സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥിനി അറിയിച്ചതായും, സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

Post A Comment: