ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വീടിനു മുകളിൽ പുലിയുടെ കാൽപ്പാടുകൾ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഗ്രാമ്പി പുതുലയം രാജദുരൈയുടെ വീടിനു മുകളിൽ പുലി കയറിയത്. പുലർച്ചെ വീടിന്‍റെ മേൽക്കൂരയിലൂടെ എന്തോ നടന്നു പോകുന്ന ശബ്ദം ഇവർ കേട്ടിരുന്നു. പുലർച്ചെ പരിശോധിച്ചപ്പോഴാണ് വന്യമൃഗമാണെന്ന സംശയം ബലപ്പെട്ടത്.
തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് പ്രദേശത്തിറങ്ങിയത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. തോട്ടം മേഖലയില്‍ കാടുപിടിച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങളാണ് വന്യമൃഗങ്ങളുടെ പ്രധാന താവളമായി മാറുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗം തോട്ടങ്ങളിലെ കാട് വെട്ടിത്തെളിക്കാന്‍ തോട്ടമുടമകള്‍ക്ക് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് പുലിയെ പിടികൂടുന്നതിനായി ഉടന്‍ തന്നെ കൂട് സ്ഥാപിക്കുന്നതിനുള്ള മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: