പാമ്പാടി: പതിമൂന്നാം മൈലിൽ സ്വകാര്യ ബസിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിച്ചു. മീനടം വട്ടക്കാവുങ്കൽ തോമസിന്‍റെ മകൾ ആഷ്‌ലി ആൻ തോമസ് (25), മീനടം സ്വദേശി ഫാ. കുര്യാക്കോസ് കടവുംഭാഗത്തിന്‍റെ മകൾ കൃപ (24) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് പോയ യുവതികളുടെ സ്‌കൂട്ടർ കട്ടപ്പനയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് കരുതുന്നത്.മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp


Post A Comment: